ഖുറൈൻ ഫെസ്റ്റിവലിന് സമാപനം
text_fieldsഖുറൈൻ ഫെസ്റ്റിവലിലെ ഗാനസന്ധ്യ
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രമുഖ സാംസ്കാരിക ഉത്സവമായ ഖുറൈൻ ഫെസ്റ്റിവലിന്റെ 29ാമത് പതിപ്പിന് കൊടിയിറങ്ങി. ഫെബ്രുവരി 11 മുതൽ 22 വരെ ശൈഖ് ജാബിർ അൽ അഹമ്മദ് കൾച്ചറൽ സെന്ററിൽ നടന്ന വിവിധങ്ങളായ പരിപാടികളോടെയാണ് സമാപനം.
അവസാന ദിവസമായ വ്യാഴാഴ്ച ഗാനരചയിതാവ് സാമി അൽ അലിയെ ഗാനസന്ധ്യയിലൂടെ ആദരിച്ചുകൊണ്ടാണ് ചടങ്ങ് അവസാനിച്ചത്. കുവൈത്തിലെ നിരവധി ഗായകർ അൽ അലിയുടെ കവിതകൾ ആലപിച്ചു. 10 ദിവസം നീണ്ട സാംസ്കാരിക ഉത്സവത്തിന് ഇത്തവണ മഹാകവി അബ്ദുൽ അസീസ് സൗദ് അൽ ബാബ്റ്റൈന്റെ പേരാണ് നൽകിയിരിക്കുന്നത്.
സിമ്പോസിയം, സെമിനാറുകൾ, പ്രഭാഷണങ്ങൾ, കച്ചേരികൾ, ആർട്ട് എക്സിബിഷനുകൾ, സംവേദനാത്മക ഷോകൾ, സിനിമ, പൈതൃക മേള, പുസ്തക മേളകൾ എന്നിങ്ങനെ വിവിധതരത്തിലുള്ള സംസ്കാരങ്ങളും കലകളും ഉൾക്കൊള്ളുന്ന 30 ഓളം പ്രവർത്തനങ്ങൾ മേളയുടെ ഭാഗമായിരുന്നു.
അഞ്ച് പതിറ്റാണ്ടിലെ എൻ.സി.സി.എ.എൽ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന ‘സെലിബ്രേഷൻ ഓഫ് 50 ഇയേഴ്സ്’ എന്ന പ്രമേയത്തിൽ ദ്വിദിന സംവേദനാത്മക ഷോയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

