Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘പുകവലി നിർത്തൂ,...

‘പുകവലി നിർത്തൂ, ശ്വാസകോശത്തിന് ജീവൻ തിരികെ നൽകൂ’

text_fields
bookmark_border
‘പുകവലി നിർത്തൂ, ശ്വാസകോശത്തിന് ജീവൻ തിരികെ നൽകൂ’
cancel
camera_alt

ശ്വാസകോശ അർബുദ ബോധവത്കരണ കാമ്പയിനിൽ അധികൃതർ 

കുവൈത്ത് സിറ്റി: ‘പുകവലി നിർത്തൂ, ശ്വാസകോശത്തിന് ജീവൻ തിരികെ നൽകൂ’ എന്ന മുദ്രാവാക്യവുമായി ശ്വാസകോശ അർബുദ ബോധവത്കരണ കാമ്പയിന് കുവൈത്തില്‍ തുടക്കമായി. നാഷണൽ കാമ്പയിൻ ഫോർ കാൻസർ അവയർനെസ് ആണ് വാർഷിക ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ശ്വാസകോശ അർബുദത്തിന്റെ വ്യാപനം തടയാനും രോഗബാധ കുറയ്ക്കാനും ബോധവത്കരണം നിർണായകമാണെന്ന് സംഘാടകർ വ്യക്തമാക്കി.

പുകവലി പോലുള്ള ഒഴിവാക്കാനാകുന്ന അപകട ഘടകങ്ങളുമായി ഏറ്റവും കൂടുതൽ ബന്ധപ്പെട്ടിരിക്കുന്ന കാൻസറുകളിൽ ഒന്നാണ് ശ്വാസകോശ അർബുദമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അവബോധ സന്ദേശങ്ങൾ, പ്രഭാഷണങ്ങൾ, വർക്ക്‌ഷോപ്പുകൾ, വിദ്യാഭ്യാസ വീഡിയോകൾ എന്നിവ കാമ്പയി​ന്റെ ഭാഗമാണ്. ശ്വാസകോശ അർബുദത്തിന്റെ വ്യാപനം ചെറുക്കുന്നതിൽ അവബോധം പ്രധാനമാണെന്ന് കാൻസർ അവബോധ ദേശീയ കാമ്പയിൻ ചെയർമാൻ ഡോ. ഖാലിദ് അൽ സാലെ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Back to LifegulfKuwaitQuit smoking
News Summary - 'Quit smoking, give your lungs back life'
Next Story