ക്വിറ്റ് ഇന്ത്യ ദിനാചരണവും യൂത്ത് കോൺഗ്രസ് ജന്മദിനവും ആഘോഷിച്ചു
text_fieldsഒ.ഐ.സി.സി യൂത്ത് വിങ് ക്വിറ്റ് ഇന്ത്യ ദിനാചരണം, യൂത്ത് കോൺഗ്രസ് ജന്മദിനം ആഘോഷ
ഭാഗമായി കേക്ക് മുറിക്കുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ജന്മദിനവും ക്വിറ്റ് ഇന്ത്യ ദിനാചരണവും ആഘോഷിച്ചു. ഒ.ഐ.സി.സി ഓഫിസിൽ നടന്ന പരിപാടിയിൽ യൂത്ത് പ്രസിഡന്റ് ജോബിൻ ജോസ് അധ്യക്ഷത വഹിച്ചു.
നാഷനൽ വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ ഉദ്ഘാടനം ചെയ്തു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ജനാധിപത്യത്തിന്റെ കാവലാളായി ഓരോ യുവാക്കളും മാറണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് എല്ലാവരും പ്രവർത്തിക്കണമെന്ന് ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ ഓർമപ്പെടുത്തി.
എം.എ. നിസാം, അക്ബർ വയനാട്, ലിബിൻ മുഴക്കുന്ന്, ബത്തർ വൈക്കം, ചന്ദ്രമോഹൻ, ഷാനവാസ്, ആൽബിൻ, ശരൺ കണ്ണൂർ, ബോണി, റെജി കോരുത്, സിനു, രജിത്ത്, സുജിത്ത്, ഈപ്പൻ എന്നിവർ സംസാരിച്ചു. യൂത്ത് വിങ് വൈസ് പ്രസിഡന്റ് ഷോബിൻ സണ്ണി സ്വാഗതവും ട്രഷറർ ബൈജു പോൾ നന്ദിയും പറഞ്ഞു.

