Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക്വാറ​ൻറീന്​ പണം:...

ക്വാറ​ൻറീന്​ പണം: പ്രവാസലോകത്ത്​ കനത്ത പ്രതിഷേധം

text_fields
bookmark_border
ക്വാറ​ൻറീന്​ പണം: പ്രവാസലോകത്ത്​ കനത്ത പ്രതിഷേധം
cancel
camera_alt????????????????? ?????????? ????????? ???????????????? ????????????? ?????????????????

കുവൈത്ത്​ സിറ്റി: വിദേശത്തുനിന്ന്​ തിരിച്ചുവരുന്നവർ ക്വാറ​ൻറീൻ  ചെലവുകൾ വഹിക്കണമെന്ന കേരള സർക്കാറി​​െൻറ തീരുമാനത്തിനെതിരെ പ്രവാസ ലോകത്ത്​ ശക്തമായ പ്രതിഷേധം. മാസങ്ങളായി ജോലിയും വരുമാനവുമില്ലാതെ ഭക്ഷണത്തിനുപോലും സന്നദ്ധ സംഘടനകളെ ആശ്രയിച്ചിരുന്നവരാണ്​ നാട്ടിലേക്ക്​ തിരിച്ചുപോകാൻ തീരുമാനിച്ചത്​. ടിക്കറ്റ്​ ചെലവ്​ അവർ വഹിക്കണമെന്ന തീരുമാനത്തിൽപോലും നിരാശയും പ്രതിഷേധവും ഉണ്ടായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്വാറ​ൻറീന്​ ​പണം ഇൗടാക്കുന്നുവെന്ന വാർത്ത വന്നപ്പോഴും കേരളത്തിൽ അത്തരം നീക്കമുണ്ടാവുമെന്ന്​ അവർ സ്വപ്​നത്തിൽപോലും വിചാരിച്ചില്ല. 

ഗൾഫ്​ രാജ്യങ്ങളിൽ ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികൾക്ക്​ ക്വാറൻറീനും ചികിത്സയും സൗജന്യമായി ലഭിക്കു​േമ്പാ​ഴാണ്​ സ്വന്തം രാജ്യത്ത്​ നിരീക്ഷണത്തിൽ കഴിയാൻ പണം നൽകേണ്ടിവരുന്നത്​. പ്രവാസികൾ നാടി​​െൻറ സ്വത്താണെന്നും അവരെ നാട്​ നന്നായി നോക്കുമെന്നുമുള്ള സർക്കാറി​​െൻറയും മുഖ്യമന്ത്രിയുടെയും നേരത്തെയുള്ള പ്രസ്​താവനകൾ ആത്മാർഥതയോടെയല്ലെന്ന്​ പ്രവാസികൾ ഇപ്പോൾ സംശയിക്കുന്നു. 
സമൂഹ മാധ്യമങ്ങളിൽ പ്രവാസികളുടെ രൂക്ഷമായ പ്രതികരണങ്ങൾ വന്നുതുടങ്ങി. ഇടതുപക്ഷ അനുഭാവികളായ പ്രവാസികളും പ്രതിഷേധക്കുറിപ്പുകൾ ഇറക്കുന്നുണ്ട്​. നാടി​​െൻറ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്കുവഹിച്ച പ്രവാസികൾ ചരിത്രത്തിലില്ലാത്ത പ്രതിസന്ധി അഭിമുഖീകരിച്ചപ്പോൾ നാട്​ കൈയൊഴിഞ്ഞുവെന്ന വികാരമാണ്​ പൊതുവെയുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsquaranteene
News Summary - quaranteene-kuwait-gulf news
Next Story