Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക്വാറൻറീൻ ചാർജ്...

ക്വാറൻറീൻ ചാർജ് ഈടാക്കുന്നത്​ പ്രതിഷേധാർഹം –വെൽഫെയർ കേരള കുവൈത്ത്​

text_fields
bookmark_border
ക്വാറൻറീൻ ചാർജ് ഈടാക്കുന്നത്​ പ്രതിഷേധാർഹം –വെൽഫെയർ കേരള കുവൈത്ത്​
cancel

കുവൈത്ത്​ സിറ്റി: കോവിഡ്​ പശ്ചാത്തലത്തിൽ പ്രവാസലോകത്തുനിന്ന് നാട്ടിൽ മടങ്ങിയെത്തുന്നവരിൽനിന്ന് ക്വാറ​ൻറീൻ ചാർജ് ഈടാക്കാനുള്ള സംസ്ഥാന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര വർക്കിങ്​ കമ്മിറ്റി അഭിപ്രായപ്പെട്ടു. കോവിഡ് കാരണം തൊഴിൽ നഷ്​ടപ്പെട്ടവരും വിസാ കാലാവധി കഴിഞ്ഞവരും ഗർഭിണികളും പ്രായമായവരുമടക്കം ജീവിക്കാൻ സാമ്പത്തിക മാർഗങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ഇപ്പോൾ നാട്ടിലേക്കു മടങ്ങുന്നത്. പ്രവാസികളുടെ അധ്വാനഫലംകൊണ്ടാണ് കേരളം കഞ്ഞികുടിച്ചുപോകുന്ന​െതന്ന് മുഖ്യമന്ത്രി മുമ്പ് നടത്തിയ പ്രസ്താവന വെറും വാക്കാണെന്ന് തെളിഞ്ഞു. 

ഭൂരിഭാഗം പ്രവാസികളും നാട്ടിലേക്കു മടങ്ങുന്നത് സന്നദ്ധ സംഘടനകളും വ്യക്തികളും നൽകുന്ന ടിക്കറ്റുകൾ ഉപയോഗിച്ചാണ്. അത്തരം ആളുകൾക്ക് ഈ സാമ്പത്തികബാധ്യതകൂടി താങ്ങാൻ കഴിയില്ല. നിലവിൽ വഴിയില്ലാതെ നാട്ടിലേക്കു മടങ്ങുന്ന പ്രവാസികൾക്ക് മേൽ ഇരട്ടി സാമ്പത്തികഭാരം അടിച്ചേൽപിക്കാനാണ് സംസ്ഥാന സർക്കാർ ഈ നടപടികൊണ്ട് ശ്രമിക്കുന്നത്. നാടി​​െൻറ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്കുവഹിച്ച പ്രവാസികളെ അവർക്ക് സർക്കാർ സഹായം ആവശ്യമായ ഘട്ടത്തിൽ കൂടുതൽ സാമ്പത്തിക ക്ലേശങ്ങളിലേക്ക് തള്ളിവിടാതെ ക്വാറ​ൻറീൻ ചാർജ് ഈടാക്കാനുള്ള നടപടിയിൽനിന്ന് ഉടൻ പിൻവാങ്ങണമെന്നും ഇതിന്​ പ്രവാസ ലോകത്തുനിന്ന് പ്രതിഷേധങ്ങൾ ഉയരണമെന്നും വെൽഫെയർ കേരള കുവൈത്ത് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newswelfarequaranteenecharge
News Summary - quaranteene-charge-welfare kuwait-gulf news
Next Story