ക്വാളിറ്റി ഇംപ്രൂവ്മെൻറ് കോച്ചിങ് സംഘടിപ്പിച്ചു
text_fieldsക്വാളിറ്റി ഇംപ്രൂവ്മെൻറ് പരിശീലനത്തിൽ റഷീദ് കുട്ടമ്പൂർ ക്ലാസെടുക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അഞ്ച് മദ്റസകളിലും, ഫോർകെയറുകളിലും പഠിപ്പിക്കുന്ന അധ്യാപകർക്കായി ക്വാളിറ്റി ഇംപ്രൂവ്മെൻറ് പരിശീലനം സംഘടിപ്പിച്ചു.
വിദ്യാഭ്യാസ പ്രവർത്തകനും ട്രെയിനറുമായ അബ്ദുറഷീദ് കുട്ടമ്പൂർ കോച്ചിങ് ക്ലാസിനു നേതൃത്വം കൊടുത്തു. ഇസ്ലാഹി സെൻറർ പ്രസിഡൻറ് പി.എം. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട്, ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു. വിദ്യാഭ്യാസ വകുപ്പ് മെംബർ സാജു ചെംനാട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

