ഉപഭോക്താക്കൾക്കും യാത്രക്കാർക്കും ഗുണപരം; ലുലു ഹൈപ്പർമാർക്കറ്റും കുവൈത്ത് എയർവെസും ധാരണപത്രത്തിൽ ഒപ്പുവച്ചു
text_fieldsലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ശ്രീജിത്ത് കുവൈത്ത് എയർവെസ് ചെയർമാൻ ക്യാപ്റ്റൻ
അബ്ദുൽ മുഹ്സിൻ സാലിം അൽഫഗാൻ എന്നിവർ ധാരണപത്രം ഒപ്പുവക്കൽ ചടങ്ങിൽ
കുവൈത്ത് സിറ്റി: പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഒരുമിച്ചുനീങ്ങി ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്തും കുവൈത്ത് എയർവേയ്സും. ഇതു സംബന്ധിച്ച ഇരു സ്ഥാപനങ്ങളും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
കുവൈത്ത് എയർവെസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കുവൈത്ത് എയർവെസ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൽ മുഹ്സിൻ സാലിം അൽഫഗാനും കുവൈത്ത് ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ശ്രീജിത്തും ധാരണപത്രത്തിൽ ഒപ്പുവച്ചു.
ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് റീജനണൽ ഡയറക്ടർ സക്കീർ ഹുസൈൻ നെടിയാടത്ത്, കുവൈത്ത് എയർവെസ് സി.ഇ.ഒ ക്യാപ്റ്റൻ അബ്ദുൽ വഹാബ് അൽ ഷാത്തി എന്നിവരുൾപ്പെടെ ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
ലുലു ഹൈപ്പർമാർക്കറ്റിന്റെയും കുവൈത്ത് എയർവെസിന്റെയും മികവ് പ്രയോജനപ്പെടുത്തി, ഉപഭോക്താക്കൾക്കും യാത്രക്കാർക്കും ഒരുപോലെ സവിശേഷവും മെച്ചപ്പെട്ടതുമായ അനുഭവങ്ങൾ നൽകുന്നതിന് ദീർഘകാല സഹകരണത്തിന് അടിത്തറയിടുന്നതാണ് കരാർ. ഇതുവഴി കുവൈത്തിലും പുറത്തുമുള്ള ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യുന്ന നൂതന സംരംഭങ്ങൾ, സഹകരണ പരിപാടികൾ, മൂല്യാധിഷ്ഠിത അവസരങ്ങൾ എന്നിവ ഇരു സ്ഥാപനങ്ങളും ആവിഷ്കരിക്കും. ഉപഭോക്താക്കൾക്ക് അസാധാരണ മൂല്യവും സൗകര്യവും നൽകുന്നതിനുള്ള ലുലു ഹൈപ്പർമാർക്കറ്റിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് കുവൈത്ത് എയർവെസുമായുള്ള ഈ പങ്കാളിത്തം. ഉപഭോക്താക്കൾക്കായുള്ള നൂതന സംരംഭങ്ങൾ ഇതുവഴി ഒരുമിച്ച് നടപ്പാക്കുമെന്നും ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് ഡയറക്ടർ ശ്രീജിത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

