കുവൈത്ത് ഫയർഫോഴ്സ് ആസ്ഥാനം സന്ദർശിച്ച് ഖത്തർ സംഘം
text_fieldsഖത്തർ സിവിൽ ഡിഫൻസ് പ്രതിനിധി സംഘം കുവൈത്ത് ഫയർഫോഴ്സ് ആസ്ഥാനത്ത്
കുവൈത്ത് സിറ്റി: ഖത്തർ സിവിൽ ഡിഫൻസ് പ്രതിനിധി സംഘം കുവൈത്ത് ജനറൽ ഫയർ ഫോഴ്സിന്റെ എൻജിനീയറിങ് അഫയേഴ്സ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ് സെക്ടർ ആസ്ഥാനം സന്ദർശിച്ചു. ഇരു വിഭാഗവും തമ്മിലുള്ള വൈദഗ്ധ്യ കൈമാറ്റം, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ എന്നിവയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
സേനക്ക് പ്രത്യേകമായുള്ള മെക്കാനിസങ്ങളുടെയും ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണി, പരിപാലനം, നിർമാണം എന്നിവയിലെ പ്രത്യേക പ്രവർത്തനങ്ങളെക്കുറിച്ചും പ്രത്യേക സന്ദർഭങ്ങളിൽ ഉടനടി ഇടപെടുന്നതിനായുള്ള ഫിസിക്കലും സാങ്കേതികവുമായ കഴിവുകളെക്കുറിച്ചും കുവൈത്ത് ഫയർഫോഴ്സ് സന്ദർശനത്തിനിടെ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

