ഖത്തർ -യു.എ.ഇ വിദേശകാര്യ സഹമന്ത്രിമാർ ചർച്ച നടത്തി
text_fieldsഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സ്വാലിഹ്
അൽ ഖുലൈഫി
ദോഹ: ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സ്വാലിഹ് അൽ ഖുലൈഫി യു.എ.ഇ വിദേശകാര്യ സഹമന്ത്രി ശൈഖ് ശഖ്ബൂത് ബിൻ നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി ടെലിഫോൺ സംഭാഷണം നടത്തി.
സംഭാഷണത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അത് ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു.
കൂടാതെ, മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും നയതന്ത്ര നീക്കങ്ങളും സംയുക്ത ഏകോപനങ്ങളും ശക്തമാക്കണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

