പ്രകൃതിവാതക കൈമാറ്റം: ഖത്തർ–കുവൈത്ത് 15 വർഷ കരാർ
text_fieldsകുവൈത്ത് സിറ്റി: പ്രകൃതിവാതക കൈമാറ്റവുമായി ബന്ധപ്പെട്ട് ഖത്തർ കുവൈത്തുമായി 15 വർഷത്തെ കരാറിലെത്തി. പ്രതിവർ ഷം 30 ലക്ഷം ടൺ പ്രകൃതിവാതകമാണ് ഖത്തർ കുവൈത്തിന് നൽകുക. കുവൈത്തിലെ അൽ സൂർ തുറമുഖം വഴി 2022 മുതലാണ് ഇറക്കുമതി. കുവൈത്തിെൻറ വർധിക്കുന്ന ഉൗർജ ആവശ്യം മുന്നിൽകണ്ടാണ് ദീർഘകാല കരാറിൽ ഒപ്പിട്ടത്.
കുവൈത്ത് പെട്രോളിയം കോർപറേഷനും ഖത്തർ പെട്രോളിയവും തമ്മിലാണ് ധാരണ. കുവൈത്ത് സിറ്റിയിൽ നടന്ന ചടങ്ങിൽ കുവൈത്ത് പെട്രോളിയം മന്ത്രി ഡോ. ഖാലിദ് അൽ ഫാദിൽ, സൗദി ഉൗർജ സഹമന്ത്രി സഅദ് ശരീദ അൽ കഅബി എന്നിവരാണ് കരാറിൽ ഒപ്പിട്ടത്.
സൗദി ഉൗർജ സഹമന്ത്രി സഅദ് ശരീദ അൽ കഅബി കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉൾപ്പെടെ പ്രമുഖരുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ഉൗഷ്മളമായ സാഹോദര്യ ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്നും കുവൈത്തിെൻറ ഉൗർജ ആവശ്യങ്ങൾ ഉൾപ്പെടെ ഏതുകാര്യത്തിനും ഖത്തർ കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
