ജി.സി.സി പ്രതിസന്ധി: അമീർ ക്ഷണിക്കുന്ന ഏത് യോഗത്തിലും പങ്കെടുക്കും –ഖത്തർ
text_fieldsകുവൈത്ത് സിറ്റി: ജി.സി.സി പ്രതിസന്ധി പരിഹരിക്കുന്നതിനുവേണ്ടി കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ക്ഷണിക്കുന്ന ഏത് അനുരഞ്ജന യോഗത്തിലും പങ്കെടുക്കാൻ സന്നദ്ധതയറിയിച്ച് ഖത്തർ. കഴിഞ്ഞ ദിവസം ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽതാനി കുവൈത്ത് അമീറിന് കൊടുത്തുവിട്ട കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഉന്നത ജി.സി.സി നയതന്ത്ര വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഖത്തർ വിദേശകാര്യമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയാണ് കഴിഞ്ഞ ദിവസം കുവൈത്തിലെത്തി അമീർ തമീം ബിൻ ഹമദ് അൽതാനിയുടെ കത്ത് അമീറിന് കൈമാറിയത്. ഇതിനുമുമ്പ് കുവൈത്ത് അമീറിെൻറ ദൂതുമായി ഖത്തറിലേക്കും സൗദി സഖ്യരാജ്യങ്ങളിലേക്കും വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് സന്ദർശനം നടത്തിയിരുന്നു. ഒരു വർഷമായി തുടരുന്ന പ്രതിസന്ധി രമ്യമായി പരിഹരിക്കുന്നതിെൻറ ആവശ്യകതയായിരുന്നു അമീറിെൻറ കത്തിലെ ഉള്ളടക്കം. അതിനുശേഷം ഖത്തർ അമീർ റമദാൻ ആശംസകൾ നേരാനായി കുവൈത്തിലെത്തി അമീറിനെ കണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
