Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖത്തർ പ്രശ്​നം: പുതിയ...

ഖത്തർ പ്രശ്​നം: പുതിയ പരിഹാര ശ്രമം നടത്തുമെന്ന്​ കുവൈത്ത്​

text_fields
bookmark_border
ഖത്തർ പ്രശ്​നം: പുതിയ പരിഹാര ശ്രമം നടത്തുമെന്ന്​ കുവൈത്ത്​
cancel

കുവൈത്ത്​ സിറ്റി: ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള പ്രശ്​നം പരിഹരിക്കാൻ പുതിയ പരിശ്രമം നടത്തുമെന്ന്​ കുവൈത്ത്​. മുൻ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​െൻറ നേതൃത്വത്തിൽ കുവൈത്ത്​ ജി.സി.സി പ്രശ്​നം പരിഹരിക്കാൻ നിരന്തര ശ്രമം നടത്തിയിരുന്നു. പ്രശ്​നം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും നേരിട്ടുള്ള സംഘർഷം ഒഴിവാക്കാൻ കുവൈത്തി​െൻറ ഇടപെടൽ സഹായിച്ചിട്ടുണ്ട്​. പ്രശ്​നം പരിഹരിക്കാൻ സാധ്യതയുണ്ടെന്ന്​ റി​പ്പോർട്ട്​ ഉണ്ടായിരുന്നെങ്കിലും പിന്നീട്​ എല്ലാ രാജ്യങ്ങളും കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകി. ശൈഖ്​ സബാഹി​െൻറ കാലശേഷം കുവൈത്തി​െൻറ നയതന്ത്ര പങ്ക്​ എന്താവുമെന്ന്​ അന്താരാഷ്​ട്ര സമൂഹം ഉറ്റുനോക്കുന്നുണ്ട്​.

മുൻ അമീറി​െൻറ പാതയിലൂടെ തന്നെയാവും കുവൈത്തി​െൻറ സഞ്ചാരം എന്ന്​ വിദേശകാര്യ മന്ത്രി ശൈഖ്​ അഹ്​മദ്​ നാസർ അസ്സബാഹ്​ കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു. ഖത്തർ പ്രശ്​നം പരിഹരിക്കാൻ പുതിയ പരിശ്രമം ഉണ്ടാവുമെന്ന്​ പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ ആണ്​ ഇപ്പോൾ വ്യക്​തമാക്കിയത്​. കഴിഞ്ഞ ആഴ്​ച കുവൈത്ത്​, ഖത്തർ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്​ച നടത്തിയിരുന്നു. കുവൈത്ത്​ അമീറി​െൻറ പ്രതിനിധി കഴിഞ്ഞ ആഴ്​ച സൗദിയിലെത്തി രാജാവിന്​ കത്ത്​ കൈമാറുകയും ചെയ്​തു. ബന്ധങ്ങൾ ഉൗഷ്​മളമാക്കാനുള്ള സന്ദർശനം എന്നായിരുന്നു ഒൗദ്യോഗിക വിശദീകരണമെങ്കിലും ജി.സി.സി പ്രശ്​നം ചർച്ചയായിട്ടുണ്ടെന്ന്​ അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar issueKuwait
Next Story