Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ഗ്നി​സു​ര​ക്ഷ...

അ​ഗ്നി​സു​ര​ക്ഷ മേ​ഖ​ല​ക​ളി​ല്‍ കു​വൈ​ത്തു​മാ​യു​ള്ള ഖ​ത്ത​ർ സൗ​ഹൃ​ദ​ബ​ന്ധം പ്ര​ശം​സ​നീ​യം

text_fields
bookmark_border
അ​ഗ്നി​സു​ര​ക്ഷ മേ​ഖ​ല​ക​ളി​ല്‍ കു​വൈ​ത്തു​മാ​യു​ള്ള ഖ​ത്ത​ർ സൗ​ഹൃ​ദ​ബ​ന്ധം പ്ര​ശം​സ​നീ​യം
cancel
camera_alt?????????? ???????????? ?????????? ?????????? ???????????? ????????? ???????? ???????? ????? ????????? ??? ???????? ????????? ???????????????????

കു​വൈ​ത്ത് സി​റ്റി: അ​ഗ്നി​സു​ര​ക്ഷ മേ​ഖ​ല​ക​ളി​ല്‍ കു​വൈ​ത്തും ഖ​ത്ത​റും പ​ര​സ്പ​രം നി​ല​നി​ര്‍ത്തി​പ് പോ​രു​ന്ന സൗ​ഹൃ​ദ​ബ​ന്ധം പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന്​ കു​വൈ​ത്ത് അ​ഗ്നി​ശ​മ​ന വ​കു​പ്പു മേ​ധാ​വി ഖാ​ലി​ദ് അ ​ല്‍ മ​ക്രാ​ദ് വ്യ​ക്ത​മാ​ക്കി. അ​ഗ്നി​സു​ര​ക്ഷ മേ​ഖ​ല​ക​ളി​ല്‍ ഇ​രു രാ​ജ്യ​ങ്ങ​ളും മു​ന്നോ​ട്ടു​വെ​ക്കു​ ന്ന പ​ദ്ധ​തി​ക​ളും പു​രോ​ഗ​മ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും രാ​ജ്യ​ത്തി​ന്​ കൂ​ടു​ത​ല്‍ ക​രു​ത്തു​ന​ല്‍കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഖ​ത്ത​റി​ലെ അ​ഗ്നി​ശ​മ​ന വ​കു​പ്പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും പ​രി​ശീ​ല​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ഖ​ത്ത​ര്‍ പൊ​തു​സു​ര​ക്ഷ മേ​ധാ​വി സ​അ​ദ് അ​ല്‍ ഖു​ലൈ​ഫി​യു​മാ​യി ച​ര്‍ച്ച ചെ​യ്യു​ക​യും ചെ​യ്തു. ഖ​ത്ത​റി​ലെ ഹെ​റി​റ്റേ​ജ് ക​മ്മി​റ്റി ഡെ​പ്യൂ​ട്ടി ചെ​യ​ര്‍മാ​ന്‍ അ​ബ്​​ദു​ല്‍ അ​സീ​സ് ബി​ന്‍ ഫൈ​സ​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഇ​രു രാ​ജ്യ​ങ്ങ​ളും പ​ര​സ്പ​രം മു​ന്നോ​ട്ടു​വെ​ക്കു​ന്ന രീ​തി​ക​ളെ​ക്കു​റി​ച്ചും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും പ​ങ്കു​വെ​ച്ചു.

കൂ​ടാ​തെ, ഖ​ത്ത​ര്‍ സി​വി​ല്‍ പ്ര​തി​രോ​ധ വ​കു​പ്പു മേ​ധാ​വി ഹ​മ​ദ്​ ദ​ഹീ​മു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി അ​ല്‍ ജ​രീ​ദ പ​ത്രം റി​പ്പോ​ര്‍ട്ടു ചെ​യ്തു. മൂ​ന്നു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍ശ​ന​ത്തി​നാ​യി​രു​ന്നു ഖാ​ലി​ദ് അ​ല്‍ മ​ക്രാ​ദ് ഖ​ത്ത​റി​ലെ​ത്തി​യ​ത്. അ​ഹ്മ​ദി ഗ​വ​ര്‍ണ​റേ​റ്റ് ഉ​ന്ന​ത​ത​ല മേ​ധാ​വി അ​ബ്​​ദു​ല്‍ മു​ഹ്‌​സി​ന്‍ അ​ല്‍ ഹി​ന്‍സി, ഓ​ഫി​സ് സെ​ക്ര​ട്ട​റി ത​ലാ​ല്‍ അ​ല്‍ റൂ​മി എ​ന്നി​വ​ര്‍ അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf news
News Summary - qatar-gulf news
Next Story