Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിലേക്ക് പറന്ന് ഖത്തർ എയർവേസും ഇത്തിഹാദും

text_fields
bookmark_border
qatar airways
cancel
camera_alt

ഖ​ത്ത​ർ എ​യ​ർ​വേ​സ് വി​മാ​ന​ങ്ങ​ൾ

കുവൈത്ത് സിറ്റി: ആഴ്ചകൾക്കു ശേഷം കുവൈത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച് ഇത്തിഹാദ് എയർവേസും ഖത്തർ എയർവേസും. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ച എമിറേറ്റ്സ് എയർലൈൻസ് സർവീസുകൾ ഇതുവരെ പറന്നു തുടങ്ങിയിട്ടില്ല.

ഇത്തിഹാദ് എയർവേസിന്റെ അബുദബി-കുവൈത്ത് പ്രതിദിന സർവീസ് ശനിയാഴ്ച മുതൽ ആരംഭിച്ചു. അബുദബിയിൽ നിന്നും രാവിലെ 8.25നാണ് പുറപ്പെടുന്നത്. ഖത്തർ എയർവേസും ശനിയാഴ്ച മുതൽ കുവൈത്ത്, ബഹ്റൈൻ സർവീസ് ആരംഭിച്ചു.

ഇറാന്റെ ആ​ക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ സാഹചര്യങ്ങളെ തുടർന്നായിരുന്നു ഇവ താത്കാലികമായി നിർത്തിവച്ചത്. ഇൻഡിഗോ, ഗൾഫ് എയർ, ഒമാൻ എയർ, എയർ അറേബ്യ, ഫ്‌ളൈ ദുബൈ, സലാം എയർ, കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് തുടങ്ങിയ വിമാന കമ്പനികൾ നേരത്തെ തന്നെ കുവൈത്തിലേക്ക് സർവീസ് നടത്തുന്നുണ്ട്. യാത്രക്കാർ യാത്രയ്ക്ക് മുമ്പ് ഏറ്റവും പുതിയ വിമാന സമയക്രമങ്ങൾ പരിശോധിക്കണമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar Airways and Etihad fly to Kuwait
Next Story