ഖാസിം അലി കുവൈത്ത് ക്രിക്കറ്റ് ഹെഡ് കോച്ച്
text_fieldsഖാസിം അലി
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ പുരുഷ, വനിത, ജൂനിയർ ടീമുകളുടെ ഹെഡ് കോച്ചും ഡെവലപ്മെന്റ് മാനേജറുമായി ഖാസിം അലിയെ കുവൈത്ത് ക്രിക്കറ്റ് ബോർഡ് നിയമിച്ചു. ക്രിക്കറ്റ് രംഗത്ത് ഉയർന്ന യോഗ്യതയും പരിചയസമ്പന്നതയുമുള്ളയാളാണ് ഖാസിം. ബ്രിട്ടനിൽ ജനിച്ചു വളർന്ന ഖാസിം ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ (ഇ.സി.ബി) ലെവൽ ഫോർ മാസ്റ്റർ കോച്ചും ഐ.സി.സി ഗ്ലോബൽ ക്രിക്കറ്റ് അക്കാദമിയുടെ മുൻ ഹെഡ് കോച്ചും ഡെവലപ്മെന്റ് ഹെഡുമാണ്. നിരവധി അന്താരാഷ്ട്ര കളിക്കാരെ വളർത്തിയെടുത്ത ഐ.സി.സി.എ സ്കോളർഷിപ് പ്രോഗ്രാമിന്റെ രൂപകൽപന, നടപ്പാക്കൽ, വിജയം എന്നിവയിൽ നിർണായക പങ്ക് വഹിച്ചു. അന്താരാഷ്ട്ര രംഗത്ത് മികച്ച അനുഭവപരിചയവും ഉണ്ട്.
ഖാസിം അലിയെ ടീം കോച്ചായി പ്രഖ്യാപിക്കുന്നതിൽ നിറഞ്ഞ സന്തോഷമുണ്ടെന്ന് കുവൈത്ത് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ഹൈദർ ഫാർമാൻ പറഞ്ഞു. കുവൈത്ത് ക്രിക്കറ്റ് ബോർഡുമായുള്ള ബന്ധത്തിൽ ആവേശഭരിതനാണെന്നു ഖാസിം പറഞ്ഞു. നിർണായക സ്ഥാനത്തിന് പരിഗണിക്കപ്പെടുന്നതിൽ ബഹുമാനമുണ്ട്. കുവൈത്ത് ക്രിക്കറ്റിനെ ഉയരങ്ങളിൽ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

