ഖാഇദെ മില്ലത്ത് സൗധം; ജനകീയ ഫണ്ട് സമാഹരണത്തിന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗ് സ്ഥാപക പ്രസിഡന്റ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബിന്റെ നാമധേയത്തിൽ ഡൽഹിയിൽ രൂപം നൽകുന്ന ഖാഇദെ മില്ലത്ത് സൗധത്തിന് ജനകീയ ഫണ്ട് സമാഹരണത്തിന് കുവൈത്ത് കെ.എം.സി.സി തുടക്കം കുറിച്ചു. അബ്ബാസിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക യോഗം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി ചെയർമാൻ നാസർ മശ്ഹൂർ തങ്ങൾ പ്രാർഥന നിർവഹിച്ചു. കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. ഫണ്ട് ഉദ്ഘാടനം മെഡ്എക്സ് സി.ഇ.ഒ ആൻഡ് പ്രസിഡന്റ് വി.പി. മുഹമ്മദലി അബ്ദുറഹ്മാൻ രണ്ടത്താണിക്ക് നൽകി നിർവഹിച്ചു. വി.പി. മുഹമ്മദലി ആശംസകളർപ്പിച്ചു. സംസ്ഥാന ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, ജില്ല-മണ്ഡലം ഭാരവാഹികൾ, പ്രധാന പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് സ്വാഗതവും ട്രഷറർ എം.ആർ. നാസർ നന്ദിയും പറഞ്ഞു.

