സഹകരണസംഘങ്ങളിലെ പര്‍ച്ചേസ് നടപടികൾ പൂർണമായും ഓട്ടോമേറ്റഡ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സഹകരണ സംഘങ്ങളിലെ പര്‍ച്ചേസ് നടപടികൾ പൂർണമായും ഓട്ടോമേറ്റഡ് ആയി. ഇതിനായുള്ള സംവിധാനം സാമൂഹികകാര്യ മന്ത്രാലയം വിജയകരമായി നടപ്പാക്കിയതായി അധികൃതർ അറിയിച്ചു. ഇതുവഴി പാഴ് ചെലവും ക്രമക്കേടുകളും നിയന്ത്രിച്ച് സബ്സിഡി സാധനങ്ങൾ കൂടുതൽ സുതാര്യമായി വിതരണം ചെയ്യാനാകുമെന്നാണ് വിലയിരുത്തൽ.
എല്ലാ സഹകരണ സംഘങ്ങളുമായുള്ള സാമ്പത്തിക-ഭരണപര ലിങ്കേജ് പൂർത്തിയായതോടെ പഴുതുകൾ വേഗത്തിൽ കണ്ടെത്തി കൃത്രിമത്വം തടയാൻ സാധിച്ചതായി ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ.സയ്യിദ് ഇസ്സ പറഞ്ഞു.
ഇൻവെന്ററി നിലയെ അടിസ്ഥാനമാക്കി സിസ്റ്റം സ്വയം വാങ്ങൽ ഓർഡറുകൾ സൃഷ്ടിക്കുകയും വിൽപ്പന കേന്ദ്രങ്ങളുമായി സംയോജിപ്പിച്ച് വിതരണക്കാരുടെ ഡാറ്റ കൈകാര്യം ചെയ്യുകയും ചെയ്യും.
വിതരണക്കാരുടെ വിവരങ്ങൾ, വില, ഡെലിവറി സമയം, മിനിമം ഓർഡർ അളവ് തുടങ്ങിയവ ഉൾപ്പെടുത്തി കേന്ദ്ര ഡാറ്റാബേസ് ഒരുക്കുന്നതും പ്രധാന നേട്ടമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

