പുന്ന നൗഷാദ് അനുശോചന യോഗം
text_fieldsഅബ്ബാസിയ: തൃശൂരിൽ കൊല്ലപ്പെട്ട കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് പുന്ന നൗഷാദിെൻറ വേർപാടിൽ കുവൈത്ത് ഒ.െഎ.സി.സി യൂത്ത് വിങ് അനുശോചിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ ചേർന്ന അനുശോചന യോഗം ഒ.െഎ.സി.സി ദേശീയ പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. ഒ.െഎ.സി.സി വെൽഫെയർ കമ്മിറ്റി ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ അനുശോചന പ്രമേയം അവതരിപ്പിച്ചു. പാർട്ടിക്കുവേണ്ടി ജീവത്യാഗംവരെ ചെയ്യുന്ന പ്രവർത്തകരേയും കുടുംബത്തേയും പാർട്ടി സംരക്ഷിക്കണമെന്നും കൊലപാതകത്തിന് ഉത്തരവാദികളായവർക്ക് തക്കതായ ശിക്ഷ ഉറപ്പു വരുത്തണമെന്നും പ്രമേയത്തിൽ പറഞ്ഞു.
വിവിധ ജില്ല കമ്മിറ്റി, പോഷക സംഘടന ഭാരവാഹികൾ, കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി ജോയൻറ് സെക്രട്ടറി തുടങ്ങിയവർ സംസാരിച്ചു. യൂത്ത് വിങ്ങിെൻറ നേതൃത്വത്തിൽ സ്വരൂപിക്കുന്ന നൗഷാദ് കുടുംബസഹായ ഫണ്ടിലേക്കുള്ള ആദ്യ തുക ഒ.െഎ.സി.സി ആലപ്പുഴ ജില്ല പ്രസിഡൻറ് ക്രിസ്റ്റഫർ ഡാനിയേൽ കൈമാറി. യൂത്ത് വിങ് വൈസ് പ്രസിഡൻറ് ഷോബിൻ സണ്ണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഈസ്മയിൽ കൂനത്തിൽ സ്വാഗതവും ട്രഷറർ ബൈജു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
