പുനർജനി കുവൈത്ത് പ്രവാസി അസോസിയേഷൻ ഓണാഘോഷം
text_fieldsപുനർജനി കുവൈത്ത് പ്രവാസി അസോസിയേഷൻ ഓണാഘോഷം ഡോ.സുസോവന സുജിത്ത് നായര് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പുനർജനി കുവൈത്ത് ഓണാഘോഷം വിവിധ പരിപാടികളോടെ അബ്ബാസിയ സെന്ട്രല് സ്കൂളിൽ നടന്നു.
പ്രസിഡന്റ് സുല്ഫിക്കർ അധ്യക്ഷത വഹിച്ചു. യോഗത്തിന്റെ ഉല്ഘാടനം ഡോ.സുസോവന സുജിത്ത് നായര് ഉദ്ഘാടനം ചെയ്തു.
ഡോ.മറിയ ഉമ്മൻ, അസീം സേട്ട് സുലൈമാൻ (ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ), അബ്ബാസ് (എ.ആർ.വൈ. എക്സ്ചേഞ്ച് ), മുഹമദ് അലി (മാംഗോ ഹൈപ്പർ), ഹർഷല് (മലബാർ ഗോള്ഡ് ),ബാബു ഫ്രാൻസീസ്, അബ്ദുള് നാസർ, ദിവ്യ, സാജു, രതീഷ് വർക്കല, ഫാത്തിമ ഷെറിദ, പി.എം.നായര്, മനോജ് പരിമളം, പുനർജനി യൂണിറ്റ് പ്രസിഡന്റുമാരയ ജസ്റ്റിൻ, ജലീല്, ബാബു എന്നിവർ ആശംസ അറിയിച്ചു.
ജനറല് സെക്ക്രട്ടറി പ്രസീത സ്വാഗതവും ട്രഷറർ വി.എ. കരീം നന്ദിയും പറഞ്ഞു.
കുവൈത്തിലെ നാടൻപ്പാട്ട് സംഘം പൊലിക അവതരിപ്പിച്ച നാടൻപ്പാട്ടും നാട്ടുകലകളും, സ്വസ്തിക ഡാൻസ് സ്കൂള് ഒരുക്കിയ മോഹിനിയാട്ടം, കുട്ടികളുടെ സെമി ക്ലാസിക്കല് ഡാൻസ് എന്നിവ നടന്നു. ജോബി, ഹൃത്വിക, ധനേഷ്,ആർച്ച എന്നിവർ ചേർന്ന് ഒരുക്കിയ സംഗീത വിരുന്നും ശ്രദ്ധേയമായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

