‘ഖുർആൻ പാരായണ വിധികൾ’ പുസ്തകം പ്രകാശനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മതകാര്യ മന്ത്രാലയം ഉദ്യോഗസ്ഥനും, ഖുർആൻ ഹാഫിളും, പണ്ഡിതനുമായ മുഹമ്മദ് അസ്ലം എഴുതിയ ‘ഖുർആൻ പാരായണ വിധികൾ’ എന്ന പുസ്തകം മസ്ജിദ് കബീർ ഇമാം ശൈഖ് ഉമറുൽ ദംഖി, അബ്ദുറസാഖ് കുലൈബിന് നൽകി പ്രകാശനം ചെയ്തു.
ഖുർആൻ പാരായണവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട നിയമങ്ങളും, മാർഗങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ഓരോ അധ്യായവും ഗ്രന്ഥകാരൻ തന്നെ വിവരിക്കുന്ന വീഡിയോ ക്ലാസുകളും ക്യു.ആർ കോഡ് സ്കാൻ വഴി കേൾക്കാമെന്നത് പുസ്തകത്തിന്റെ പ്രത്യേകതയാണ്.
ശൈഖ് ഖാലിദ് സിനാൻ, പി.എൻ. അബ്ദുൽ ലത്തീഫ് മദനി, മുഹമ്മദ് അലി, ഗ്രന്ഥ കർത്താവ് മുഹമ്മദ് അസ്ലം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.