ഖൈത്താൻ മേഖലയിലെ പൊതുഗതാഗത പ്രശ്നങ്ങൾ പരിഹരിക്കും
text_fieldsകുവൈത്ത് സിറ്റി: ഖൈത്താൻ മേഖലയിലെ പൊതുഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നീക്കം. ഇതിന്റെ ഭാഗമായി ഫർവാനിയ ഗവർണർ ശൈഖ് അത്ബി അൽ നാസർ യോഗം വിളിച്ചു.
ഖൈത്താൻ നിവാസികളുമായും പൊതുഗതാഗത കമ്പനികളുടെ പ്രതിനിധികളുമായുമായിരുന്നു ചർച്ചകൾ.
സേവന നിലവാരം മെച്ചപ്പെടുത്താനും യാത്രക്കാർ ഉന്നയിക്കുന്ന ആശങ്കകൾക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താനുമാണ് യോഗം ലക്ഷ്യമിട്ടത്.പൊതു താൽപര്യം സംരക്ഷിക്കുന്നതിൽ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഗവർണർ ഊന്നിപ്പറഞ്ഞു.ബന്ധപ്പെട്ട അധികാരികളുമായും ഗതാഗത സ്ഥാപനങ്ങളുമായും തുടർച്ചയായ ഏകോപനം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.പ്രദേശത്തെ ഗതാഗത-സുരക്ഷ വെല്ലുവിളികളും നിയന്ത്രണ പ്രശ്നങ്ങളും യോഗത്തിൽ അവലോകനം ചെയ്തു.യാത്ര കൂടുതൽ സുഗമമാക്കുന്നതിനുള്ള നടപടികൾക്കും മുൻഗണന നൽകി. ഇത്തരം ഇടപെടലുകൾ താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായകരമാകുമെന്ന് ഗവർണർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

