പൊതു അവധി; വിമാനത്താവളത്തില്‍ തിരക്കേറി
text_fieldsകുവൈത്ത് സിറ്റി: അവധി ദിവസങ്ങള്‍ ആരംഭിച്ചതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്കേറുന്നു.ദേശീയ ദിനം പ്രമാണിച്ച് അവധി ദിനങ്ങള്‍ ഉൾപ്പെടെ നാലു ദിവസം രാജ്യത്ത് പൊതു അവധിയാണ്. ഇതോടെ നാട്ടിലേക്കും അയൽ രാജ്യങ്ങളിലേക്കും പോകുന്ന പ്രവാസികളുടെയും സ്വദേശികളുടെയും തിരക്കേറി.
യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ ആഗമന നിർഗമന ടെര്‍മിനലുകളിൽ യാത്രക്കാരെ പരിശോധന നടത്തുന്നതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
ചെക്ക് ഇൻ കൗണ്ടറുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. ദേശീയ വിമാന കമ്പനിയായ കുവൈത്ത് എയര്‍ലൈന്‍സ് ടെര്‍മിനലായ ടി-ഫോര്‍ ടെര്‍മിനലില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. ദിനംപ്രതി 100 വിമാനങ്ങളിലായി 60,000 യാത്രക്കാര്‍ ഈ സമയങ്ങളിൽ വിമാനത്താവളം വഴി യാത്രയാകുമെന്നാണ് പ്രതീക്ഷ.

