Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപൊതു ഫണ്ട് ദുരുപയോഗം:...

പൊതു ഫണ്ട് ദുരുപയോഗം: കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി

text_fields
bookmark_border
പൊതു ഫണ്ട് ദുരുപയോഗം: കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി
cancel
camera_alt

ഡോ. അംതാൽ അൽ ഹുവൈല

കുവൈത്ത് സിറ്റി: കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഡിസെബിലിറ്റി അഫയേഴ്‌സിലെ പൊതു ഫണ്ട് ദുരുപയോഗം ചെയ്തതായി സംശയിക്കുന്ന കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

സാമൂഹിക, കുടുംബ കാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയാണ് കേസുകൾ കൈമാറിയത്.

അറ്റകുറ്റപ്പണികളും കരാറുകളും സംബന്ധിച്ച അന്വേഷണത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.പൂർണമായി നടപ്പാക്കാത്ത ജോലികൾക്കും അളവുകൾക്കും പണം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി.

സംശയിക്കപ്പെടുന്ന സാമ്പത്തിക നഷ്ടം 1.211 മില്യൺ കുവൈത്ത് ദീനാറാണ്. പൊതു ഫണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casesmisusePublic prosecutionpublic funds
News Summary - Public Funds Misuse Cases Referred to Prosecution
Next Story