വൈദ്യുതി സ്ഥിരത ഉറപ്പാക്കാൻ ജനങ്ങളുടെ സഹകരണം അനിവാര്യം
text_fieldsകുവൈത്ത് സിറ്റി: വൈദ്യുതി തടസ്സമില്ലാതെ കുവൈത്ത് വേനല്‍ക്കാലം പിന്നിടുന്നതായി മന്ത്രാലയം അറിയിച്ചു. ഗ്രിഡ് സ്ഥിരത ഉറപ്പാക്കാൻ മുന്‍കരുതൽ നടപടികളും ജനങ്ങളുടെ സഹകരണവും നിര്‍ണായകമായെന്ന് മന്ത്രാലയ വക്താവ് എൻജിനിയര്‍ ഫാത്തിമ ഹയാത്ത് വ്യക്തമാക്കി. പവർ ലോഡ് ഓറഞ്ച് അലര്‍ട്ട് നിലവരെ എത്തിയിരുന്ന സാഹചര്യത്തില്‍ ‘സഹല്‍’ ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് അറിയിപ്പുകള് നല്‍കിയതായി ഹയാത്ത് പറഞ്ഞു.
രാജ്യത്ത് താപനില 48 ഡിഗ്രിയിലധികം പിന്നിട്ടതോടെ വൈദ്യൂതി ആവശ്യകത ഉയർന്നിട്ടുണ്ട്. പൊതു സമൂഹത്തിന്റെ പിന്തുണ ഉണ്ടായാൽ വേനൽക്കാലം പ്രശ്നമില്ലാതെ അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.കുവൈത്ത് അധിനിവേശത്തിന്റെ 35ാം വാര്‍ഷികത്തോടനുബന്ധിച്ച് കുവൈത്ത് ടവറില്‍ സംഘടിപ്പിച്ച പ്രദർശനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എൻജിനിയർ ഫാത്തിമ. വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നതോടെ രാജ്യത്ത് ആദ്യമായി കഴിഞ്ഞവർഷം പവർകട്ട് നടപ്പാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

