ഫലസ്തീൻ കുട്ടികളുടെ സംരക്ഷണം; ചർച്ചചെയ്തു യു.എൻ, ഉന്നതതല യോഗത്തിൽ കുവൈത്തും
text_fieldsഐക്യരാഷ്ട്രസഭ ഉന്നതതല യോഗത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്
കുവൈത്ത് സിറ്റി: ഫലസ്തീനിലെ കുട്ടികളുടെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി ഐക്യരാഷ്ട്രസഭ. ഫലസ്തീനിലെ കുട്ടികളുടെ സംരക്ഷണവും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതും സംബന്ധിച്ച് സംഘടിപ്പിച്ച ഉന്നതതല യോഗത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് പങ്കെടുത്തു.
വെസ്റ്റ് ബാങ്കിലും ഗസ്സയിലുമുള്ള കുട്ടികൾ നേരിടുന്ന മാനുഷിക സാഹചര്യങ്ങൾ, സംരക്ഷണം ശക്തിപ്പെടുത്താനുള്ള വഴികൾ, അവർക്ക് ആവശ്യമായ പരിചരണവും സേവനങ്ങളും ലഭ്യമാക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകൽ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയുടെ ഉന്നതതല സമ്മേളനത്തോടനുബന്ധിച്ച്, യു.എൻ ആസ്ഥാനത്ത് നടന്ന പരിപാടി ജോർഡൻ, ബെൽജിയം, യൂറോപ്യൻ യൂണിയൻ എന്നിവർ സംയുക്തമായാണ് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

