Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചൂഷണത്തിൽ നിന്ന്...

ചൂഷണത്തിൽ നിന്ന് സംരക്ഷണം; കുവൈത്തിൽ പുതിയ തൊഴിൽ കൈമാറ്റം നിയമം

text_fields
bookmark_border
news
cancel

കുവൈത്ത് സിറ്റി: തൊഴിലുടമകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾ, വിസ നിയമലംഘനങ്ങൾ, വ്യാജ ഒളിച്ചോട്ട പരാതികൾ എന്നിവയിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനായി രാജ്യത്തെ തൊഴിൽ മാറ്റ നിയമങ്ങളിൽ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു.

പുതിയ ഭേദഗതികൾ അനുസരിച്ച് ചില പ്രത്യേക സാഹചര്യങ്ങളിൽ, ഒരു തൊഴിലുടമയുടെ കീഴിൽ നിർബന്ധമായും പൂർത്തിയാക്കേണ്ട ഒരു വർഷത്തെ കാലാവധിക്ക് മുമ്പ് തന്നെ തൊഴിലാളികൾക്ക് മറ്റ് തൊഴിലുടമകളുടെ കീഴിലേക്ക് വിസ മാറ്റാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അനുമതി നൽകും.

തൊഴിലാളിയുടെ ഭാഗത്ത് തെറ്റില്ലാതിരിക്കുക, തൊഴിലുടമയുടെ വീഴ്ചയോ അനാസ്ഥയോ കാരണം വർക്ക് പെർമിറ്റോ വിസയോ ലഭിക്കാതിരിക്കുക, അനുബന്ധ നടപടികൾ പൂർത്തിയാക്കാൻ കഴിയാതിരിക്കുക, തൊഴിലുടമയുടെ ഫയൽ സസ്പെന്റ് ചെയ്യുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നത് മൂലം വിസ നടപടികൾ പൂർത്തിയാക്കാൻ കഴിയാതിരിക്കുക എന്നീ സാഹചര്യങ്ങളിൽ തൊഴിലാളിക്ക് പുതിയ നിയമം ഉപയോഗപ്പെടുത്താം. ഇത്തരം കേസുകൾ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ പരിശോധിച്ച് നടപടി സ്വീകരിക്കും.

തൊഴിലാളിയുടെ അവകാശ നിഷേധിക്കൽ, വിസ മാറ്റം തടയൽ എന്നിവക്കായി തൊഴിലുടമ വ്യാജ ഒളിച്ചോട്ട പരാതിയോ ജോലി അവസാനിപ്പിച്ചതായുള്ള റിപ്പോർട്ടോ നൽകുക, തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി തെളിയുക എന്നീ സാഹചര്യങ്ങളിലും പരാതി പരിശോധിക്കാൻ മാൻപവറിന് അധികാരമുണ്ടാകും.

തൊഴിലാളികൾക്ക് വർക്ക് പെർമിറ്റോ വിസയോ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വൈകിപ്പിക്കുകയോ വിസമ്മതിക്കുകയോ ചെയ്യുന്ന സ്പോൺസർമാരെ വീഴ്ച വരുത്തിയ തൊഴിലുടമകളായി കണക്കാക്കും. ഇത്തർക്കാർക്ക് പുതിയ വർക്ക് പെർമിറ്റുകൾ നൽകുന്നത് തടയുക, പുതിയ റിക്രൂട്ട്‌മെന്റുകൾ താൽക്കാലികമായി നിർത്തിവെക്കുക തുടങ്ങിയ നടപടികൾ നേരിടേണ്ടിവരും.

രാജ്യത്തെ തൊഴിൽ സംരക്ഷണം ശക്തമാക്കൽ, വിസ തട്ടിപ്പുകൾ തടയൽ, തൊഴിലുടമകളുടെ അനാസ്ഥ കാരണം തൊഴിലാളികൾ ദുരിതത്തിലാകുന്നത് ഒഴിവാക്കൽ എന്നിവക്ക് പുതിയ ഭേദഗതികൾ ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsprotectionKuwaitPrevention of Labor Exploitation
News Summary - Protection from exploitation; New labor transfer law in Kuwait
Next Story