‘രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുക’
text_fieldsറെസ് പബ്ലിക്ക ഐ.സി.എഫ് സിറ്റി ദഅവ സെക്രട്ടറി റാഷിദ് ചെറുശോല ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കലാലയം സാംസ്കാരികവേദി കുവൈത്ത് സിറ്റി സോൺ ‘റെസ് പബ്ലിക്ക’ വിചാരസദസ്സ് സംഘടിപ്പിച്ചു. ഓരോ പൗരന്റെയും ആശയവും അവലംബവുമായ റിപ്പബ്ലിക് ഇന്ത്യക്കും ഭരണഘടനക്കും കാവലാളാവണമെന്ന് വിചാരസദസ്സ് അഭിപ്രായപ്പെട്ടു. ഇബ്രാഹിം ചപ്പാരപ്പടവ് അധ്യക്ഷത വഹിച്ചു.
ഐ.സി.എഫ് സിറ്റി ദഅവാ സെക്രട്ടറി റാഷിദ് ചെറുശോല ഉദ്ഘാടനം ചെയ്തു. ഭരണഘടന നിർമിതിയും നിര്‍വഹണവും, റിപ്പബ്ലിക് പ്രതീക്ഷയുടെ വര്‍ത്തമാനങ്ങള്‍ എന്നീ വിഷയത്തെ ആസ്പദമാക്കിയുള്ള അവതരണവും ചർച്ചയും നടന്നു. ഭരണഘടനയുടെ ഉള്ളടക്കങ്ങൾ പഠിക്കാനും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനും തയാറാകണമെന്ന് നാഷനൽ കലാലയം സെക്രട്ടറി എ.പി. മൂസക്കുട്ടി അഭിപ്രായപ്പെട്ടു. സോൺ ഭാരവാഹികളായ ആരിഫ് അഷ്റഫ്, അനീസ് പി. മുളയങ്കാവ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

