Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സ്​

text_fields
bookmark_border
പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സ്​
cancel
camera_alt

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​നെ​തി​രെ മൂ​ന്ന്​ എം.​പി​മാ​ർ കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സ്​ സ​മ​ർ​പ്പി​ച്ചു. താ​മി​ർ അ​ൽ സു​വൈ​ത്ത്, ഖാ​ലി​ദ്​ അ​ൽ ഉ​തൈ​ബി, ഡോ. ​ബ​ദ​ർ അ​ൽ ദ​ഹൂം എ​ന്നീ എം.​പി​മാ​രാ​ണ്​ കു​റ്റ​വി​ചാ​ര​ണ കൊ​ണ്ടു​വ​രു​ന്ന​ത്. പു​തി​യ പാ​ർ​ല​മെൻറ്​ നി​ല​വി​ൽ വ​ന്ന​ശേ​ഷ​മു​ള്ള ആ​ദ്യ കു​റ്റ​വി​ചാ​ര​ണ​യാ​ണി​ത്.

പ്ര​മേ​യം അ​ടു​ത്ത പാ​ർ​ല​മെൻറ്​ സെ​ഷ​നി​ൽ ച​ർ​ച്ച​ചെ​യ്യു​മെ​ന്ന്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തി​ന്​ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള പാ​ർ​ല​മെൻറി​ൽ കു​റ്റ​വി​ചാ​ര​ണ​ക​ളു​ടെ തു​ട​ർ​ച്ച​യു​ണ്ടാ​വു​മെ​ന്നും സ​ർ​ക്കാ​റും പാ​ർ​ല​മെൻറും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ന്​ കാ​ര​ണ​മാ​വു​മെ​ന്നു​മാ​ണ്​ രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

Show Full Article
TAGS:Prosecution notice Prime Minister 
Next Story