വിദേശകാര്യ, ധനമന്ത്രിമാർക്കെതിരെ കുറ്റവിചാരണ നോട്ടീസ്
text_fieldsവിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, ധനമന്ത്രി ഖലീഫ അൽ ഹമദ, ശുെഎബ് അൽ
മുവൈസിരി എം.പി
കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, ധനമന്ത്രി ഖലീഫ അൽ ഹമദ എന്നിവർക്കെതിരെ കുറ്റവിചാരണ നോട്ടീസ്. ശുെഎബ് അൽ മുവൈസിരി എം.പിയാണ് കുറ്റവിചാരണക്ക് നോട്ടീസ് നൽകിയത്. കുറ്റവിചാരണ പെരുന്നാളിനുശേഷം ചേരുന്ന പാർലമെൻറ് യോഗം ചർച്ച ചെയ്യുമെന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിം അറിയിച്ചു. മന്ത്രാലയം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റവിചാരണ കൊണ്ടുവരുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ മന്ത്രിമാർക്ക് പിന്തുണ പ്രഖ്യാപിച്ചു. മികച്ച പ്രവർത്തനമാണ് ഇരുവരും നടത്തുന്നതെന്നും മന്ത്രിസഭയുടെ പിന്തുണ ഇരുവർക്കും ഉണ്ടെന്നും യോഗം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. പ്രതിപക്ഷത്തിന് നിർണായക സ്വാധീനമുള്ള പാർലമെൻറിൽ കുറ്റവിചാരണകളുടെ തുടർച്ചയുണ്ടാകുമെന്നും സർക്കാറും പാർലമെൻറും തമ്മിലുള്ള സംഘർഷത്തിന് ഇത് കാരണമാകുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സമവായം സാധ്യമായില്ലെങ്കിൽ അമീറിെൻറ പ്രത്യേകാധികാരം ഉപയോഗിച്ച് പാർലമെൻറ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

