Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മുഹമ്മദ്‌ നബി കാരുണ്യത്തിന്റെ പ്രവാചകൻ’

text_fields
bookmark_border
‘മുഹമ്മദ്‌ നബി കാരുണ്യത്തിന്റെ പ്രവാചകൻ’
cancel
camera_alt

കെ.ഐ.ജി റിഗ്ഗായ് ഏരിയ 'വെളിച്ചമാണ് തിരുദൂതർ'

കാമ്പയിനിൽ കെ.എം. ജവാദ് സംസാരിക്കുന്നു

കുവൈത്ത് സിറ്റി: 'വെളിച്ചമാണ് തിരുദൂതർ' കാമ്പയിന്റെ ഭാഗമായി കെ.ഐ.ജി റിഗ്ഗായ് ഏരിയ പൊതുസമ്മേളനം സംഘടിപ്പിച്ചു. ഹുബ്ബൂറസൂൽ എന്ന വിഷയത്തെ ആസ്പദമാക്കി കെ.എം. ജവാദ് പ്രഭാഷണം നടത്തി.

പ്രവാചകനെ പിൻപറ്റിക്കൊണ്ടാണ് വിശ്വാസികൾ പ്രവാചക സ്നേഹം പ്രകടിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. താൻ അനുഭവിച്ച പ്രയാസങ്ങൾക്കെല്ലാം പകരമായി മുഹമ്മദ്‌ നബി ലോകർക്കു മുഴുവൻ കാരുണ്യം തിരിച്ചു നൽകി. ഏറ്റവും ഉന്നത സ്വഭാവത്തിനുടമയായിരുന്നു പ്രവാചകനെന്നും ജവാദ് പറഞ്ഞു.

റാഫി ഖിറാഅത്ത് നടത്തി. ഏരിയ പ്രസിഡന്റ് എൻ.പി. അബ്ദുൽ റസാഖ്‌ അധ്യക്ഷത വഹിച്ചു. യാസിർ കരിങ്കല്ലത്താണി, ഇബ്രാഹിം അപ്പേലി എന്നിവർ ക്വിസ് പ്രോഗ്രാം നയിച്ചു. ഏരിയാ സെക്രട്ടറി അജ്മൽ കറുത്തേടത്ത് സ്വാഗതവും എം.എ. ഖലീൽ സമാപന പ്രസംഗവും നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Prophet Muhammad: The Prophet of Compassion’
Next Story