Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഏ​ഴു മാ​സ​ത്തി​ന്​...

ഏ​ഴു മാ​സ​ത്തി​ന്​ ശേ​ഷം ചെ​മ്മീ​ൻ എ​ത്തി; 20 കി​ലോ 50 ദീ​നാ​ർ

text_fields
bookmark_border
ഏ​ഴു മാ​സ​ത്തി​ന്​ ശേ​ഷം ചെ​മ്മീ​ൻ എ​ത്തി; 20 കി​ലോ 50 ദീ​നാ​ർ
cancel

കു​വൈ​ത്ത്​ സി​റ്റി: ഏ​ഴു​മാ​സ​ത്തെ ഇ​ട​വേ​ള​ക്ക്​ ശേ​ഷം കു​വൈ​ത്തി​ലെ മ​ത്സ്യ​വി​പ​ണി​യി​ൽ കു​വൈ​ത്തി ചെ​മ്മീ​ൻ എ​ത്തി. കു​ട്ട​ക്ക്​ 45 ദീ​നാ​ർ മു​ത​ൽ 60 ദീ​നാ​ർ വ​രെ​യാ​ണ്​ ശ​ർ​ഖ്​ മാ​ർ​ക്ക​റ്റി​ൽ വി​ല​ക്ക്​ നീ​ങ്ങി​യ ആ​ദ്യ​ദി​നം വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ൾ അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യി കു​ടു​ങ്ങി​യ​തി​നാ​ൽ മ​ത്സ്യ​ല​ഭ്യ​ത വേ​ണ്ട​ത്ര​യി​ല്ല എ​ന്നാ​ണ്​ വി​പ​ണി​യി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. സ്വ​ദേ​ശി​ക​ളു​ടെ തീ​ൻ​മേ​ശ​യി​ലെ ഇ​ഷ്​​ട വി​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണ് ചെ​മ്മീ​ൻ.

രാ​ജ്യ​ത്തി​െൻറ സ​മു​ദ്ര​പ​രി​ധി​യി​ൽ​നി​ന്ന് പി​ടി​ക്കു​ന്ന ചെ​മ്മീ​ൻ മ​റ്റു​ള്ള​തി​നേ​ക്കാ​ൾ രു​ചി​ക​ര​മാ​ണെ​ന്നാ​ണ് പൊ​തു​വേ പ​റ​യ​പ്പെ​ടു​ന്ന​ത്. അ​റേ​ബ്യ​ൻ തീ​ര​ത്തു​ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ചെ​മ്മീ​നു​ള്ള മേ​ഖ​ല​യാ​ണ് കു​വൈ​ത്ത് തീ​രം. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്​​റ്റോ​ക്ക്​ എ​ത്തു​ന്ന​തോ​ടെ വി​ല കു​റ​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ആ​ഗ​സ്​​റ്റ്​ 15ന്​ ​ശേ​ഷം മ​ത്സ്യ​ല​ഭ്യ​ത വ​ർ​ധി​ക്കു​മെ​ന്നും വി​ല കു​റ​യു​മെ​ന്നും ക​ച്ച​വ​ട​ക്കാ​ർ പ്ര​തി​ക​രി​ച്ചു. അ​തി​നി​ടെ കു​വൈ​ത്തി ചെ​മ്മീ​ൻ എ​ന്ന വ്യാ​ജേ​ന ഇ​റാ​നി​യ​ൻ ചെ​മ്മീ​ൻ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നെ​തി​രെ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityprones
News Summary - prones arrived seven months later; 20 kg 50 dinars
Next Story