Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രമുഖ ഫോട്ടോഗ്രാഫർ...

പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

text_fields
bookmark_border
പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി എന്ന കോഴിക്കോട് യമാമയിൽ അബ്ദുൽ ഗഫൂർ (51) അന്തരിച്ചു. ന്യൂസ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ കുവൈത്തിലെ സാമൂഹിക മേഖലയിൽ സുപരിചിതനാണ്. കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന അദ്ദേഹം മലയാള മനോരമ പത്രത്തിന് വേണ്ടിയും പ്രവർത്തിച്ചിരുന്നു.

കേരള പ്രസ് ക്ലബ് കുവൈത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. നിരവധി ശിഷ്യ സമ്പത്തിന് ഉടമയായിരുന്നു ഗഫൂർ മൂടാടി. കോഴിക്കോട് പയ്യോളിക്കടുത്ത് പെരുവട്ടൂർ സ്വദേശിയാണ്. അൽ ജരീദ പത്രത്തിൻ്റെ ഫോട്ടോഗ്രാഫർ നൗഫൽ മൂടാടി സഹോദരനാണ്. ഭാര്യ: ഫൗസിയ. മക്കൾ:

അബീന പർവീൻ, അദീന. മരുമകൻ: അജ്മൽ. പിതാവ്: പൊയിലിൽ ഇബ്രാഹിംകുട്ടി. മാതാവ്: ആയിഷ. മറ്റു സഹോദരങ്ങൾ: ബൽകീസ്, താജുന്നിസ. ഞായറാഴ്ച വൈകീട്ട് നാലിന് കൊല്ലം പാറപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait daeth
News Summary - Prominent photographer Ghafoor Moodadi passed away
Next Story