Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​വേ​ശ​ന​വി​ല​ക്ക് :...

പ്ര​വേ​ശ​ന​വി​ല​ക്ക് : പ്ര​വാ​സി​ക​ൾ പ്ര​യാ​സ​ത്തി​ൽ

text_fields
bookmark_border

കു​വൈ​ത്ത്​ സി​റ്റി: ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ കു​വൈ​ത്തി​ലേ​ക്ക്​ പ്ര​വേ​ശ​ന വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​​തോ​ടെ പ്ര​യാ​സ​ത്തി​ലാ​യ​ത്​ നി​ര​വ​ധി പ്ര​വാ​സി​ക​ൾ.

ക്വാ​റ​ൻ​റീ​ൻ കാ​ല​യ​ള​വി​ൽ തു​ർ​ക്കി​യും യു.​എ.​ഇ​യും ഇ​ട​ത്താ​വ​ള​മാ​ക്കി​യ​വ​ർ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ ക​ഴി​യാ​തെ താ​മ​സ​ത്തി​നും ഭ​ക്ഷ​ണ​ത്തി​നും ബു​ദ്ധി​മു​ട്ടും. ര​ണ്ടാ​ഴ്​​ച​ത്തേ​ക്കാ​ണ്​ നി​യ​ന്ത്ര​ണ​മെ​ങ്കി​ലും കോ​വി​ഡ്​ വ്യാ​പ​നം അ​ധി​ക​മാ​യാ​ൽ ഇ​ത്​ നീ​ട്ടാ​നു​ള്ള സാ​ധ്യ​ത ത​ള്ളാ​നാ​കി​ല്ല.

ചി​ല​ർ തി​രി​ച്ച്​ നാ​ട്ടി​ലേ​ക്കു​ത​ന്നെ പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ഇ​ട​ത്താ​വ​ള​ത്തി​ലെ ക്വാ​റ​ൻ​റീ​ൻ പൂ​ർ​ത്തി​യാ​ക്കി അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​നി​രു​ന്ന​വ​ർ പെ​െ​ട്ട​ന്നു​ള്ള പ്ര​വേ​ശ​ന വി​ല​ക്കി​ൽ പ​ക​ച്ചു​പോ​യി.

സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ദു​ബൈ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​ല​യാ​ളി പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

വി​സ പു​തു​ക്ക​ലു​മാ​യും ജോ​ലി​യു​മാ​യും ബ​ന്ധ​പ്പെ​ട്ട്​ അ​ടി​യ​ന്ത​ര​മാ​യി കു​വൈ​ത്തി​ലേ​ക്ക്​ എ​ത്തേ​ണ്ട​വ​രും കു​ടു​ങ്ങി​യ​വ​രി​ലു​​ണ്ട്. അ​മി​ത നി​ര​ക്കി​ൽ ടി​ക്ക​റ്റ്​ എ​ടു​ത്ത്​ നാ​ട്ടി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട​വ​ർ അ​ത്ര​മാ​ത്രം അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ള്ള​വ​രാ​ണ്. പെ​െ​ട്ട​ന്നു​ള്ള പ്ര​വേ​ശ​ന വി​ല​ക്ക്​ ആ​രും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.

സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ്​ വ്യാ​പ​നം വ​ർ​ധി​ച്ച​തും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പ​ന ശേ​ഷി കൂ​ടു​ത​ലു​ള്ള, ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച ​കൊ​റോ​ണ വൈ​റ​സ്​ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തു​മാ​ണ്​ ക​ടു​ത്ത ന​ട​പ​ടി​ക്ക്​ കു​വൈ​ത്ത്​ സ​ർ​ക്കാ​റി​നെ പ്രേ​രി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story