Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒത്തുകൂടൽ വിലക്ക്​:...

ഒത്തുകൂടൽ വിലക്ക്​: സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾ നിരീക്ഷിക്കും

text_fields
bookmark_border
ഒത്തുകൂടൽ വിലക്ക്​: സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾ നിരീക്ഷിക്കും
cancel

കുവൈത്ത്​ സിറ്റി: കോവിഡ്​ പശ്ചാത്തലത്തിൽ പൊതുപരിപാടികൾക്കും ഒത്തുകൂടലുകൾക്കും ഏർപ്പെടുത്തിയ വിലക്ക്​ പാലിക്കുന്നുവെന്ന്​ ഉറപ്പാക്കാൻ നടപടികൾ കർശനമാക്കും. ഇത്തരം പരിപാടികളുടെ പരസ്യങ്ങൾ വരുന്നത്​ നിരീക്ഷിച്ച്​ വേദിയിൽ പരിശോധന നടത്തും. ഒത്തുചേരലുകൾ തടയാൻ മാൻപവർ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്​. ഫീൽഡ് പരിശോധനക്കായി വനിത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്​.

ഹാളുകളും ഓഡിറ്റോറിയങ്ങളും കേന്ദ്രീകരിച്ച്​ സംഘം പരിശോധന നടത്തുകയും ആരോഗ്യ മാർഗനിർദേശം പാലിക്കാത്ത സാഹചര്യത്തിൽ കർശന നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്ന്​ അധികൃതർ വ്യക്​തമാക്കി. ജനുവരി മൂന്നിന് ചേർന്ന മന്ത്രിസഭ യോഗമാണ് കോവിഡ് മൂന്നാം തരംഗത്തി​െൻറ പശ്ചാത്തലത്തിൽ ഇൻഡോർ ഒത്തുചേരലുകൾ വിലക്കി ഉത്തരവിട്ടത്. ജനുവരി ഒമ്പതു മുതലായിരുന്നു ഇതിന്​ പ്രാബല്യം. കോവിഡ്​ കേസുകൾ സർവകാല റെക്കോർഡ്​ മറികടന്ന്​ കുതിക്കുമ്പോഴും ഒരു വിഭാഗം ജനങ്ങൾ വിഷയത്തെ ഗൗരവത്തിൽ എടുത്തിട്ടില്ല. ആറുലക്ഷത്തോളം പേർ ഇനിയും വാക്സിനേഷന്​ രജിസ്റ്റർ ചെയ്തിട്ടില്ല. ഒത്തുകൂടലുകളും ചെറിയ പരിപാടികളും നടക്കുന്നുണ്ട്​. സ്വദേശി താമസമേഖലയിൽ കുടുംബ പരിപാടികൾ നടക്കുന്നതായി അധികൃതർക്ക്​ വിവരം ലഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Advertisingmonitored
News Summary - Prohibition: Advertising on social media will be monitored
Next Story