പ്രോഗ്രസിവ് പ്രഫഷനൽ ഫോറം വീട് താക്കോൽ ദാനം നാളെ
text_fieldsപ്രോഗ്രസിവ് പ്രഫഷനൽ ഫോറം നിർമിച്ചുനൽകുന്ന വീട്
കുവൈത്ത് സിറ്റി: പ്രോഗ്രസിവ് പ്രഫഷനൽ ഫോറം വയനാട് ജില്ലയിലെ കൽപറ്റ മുനിസിപ്പാലിറ്റിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടിന്റെ താക്കോൽ വിതരണം മന്ത്രി ബിന്ദുവിൽനിന്ന് ഏറ്റുവാങ്ങി കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും.
ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടിൽ നടക്കുന്ന ചടങ്ങിൽ മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. കൽപറ്റ സോൺ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് യു. വേണുഗോപാലൻ നിർമാണം നിയന്ത്രിച്ച പി.പി.എഫ് പ്രതിനിധി ഹരീഷ്, പി.പി.എഫ് മുൻ പ്രസിഡന്റ് ഇടവത്തു രാജഗോപാൽ, കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ് ഭാസ്കരൻ എന്നിവർ പങ്കെടുക്കുമെന്ന് പി.പി.എഫ് കുവൈത്ത് പ്രസിഡന്റ് അഡ്വ. തോമസ് സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷേർളി ശശിരാജൻ എന്നിവർ അറിയിച്ചു.

