Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​ഫ. സി​ദ്ദീ​ഖ്​...

പ്ര​ഫ. സി​ദ്ദീ​ഖ്​ ഹ​സ​ൻ: ന​ന്മ​യോ​ർ​മ​ക​ളി​ൽ ക​ണ്ണീ​ർ​ന​ന​വു​മാ​യി കു​വൈ​ത്തും

text_fields
bookmark_border
പ്ര​ഫ. സി​ദ്ദീ​ഖ്​ ഹ​സ​ൻ: ന​ന്മ​യോ​ർ​മ​ക​ളി​ൽ ക​ണ്ണീ​ർ​ന​ന​വു​മാ​യി കു​വൈ​ത്തും
cancel
camera_alt

പ്ര​ഫ. സി​ദ്ദീ​ഖ്​ ഹ​സ​ൻ

കു​വൈ​ത്ത്​ സി​റ്റി: പ്ര​ഫ. കെ.​എ. സി​ദ്ദീ​ഖ്​ ഹ​സ​െൻറ വി​യോ​ഗ​ത്തി​ൽ ന​ന്മ​യോ​ർ​മ​ക​ളു​ടെ ക​ണ്ണീ​ർ ന​ന​വു​മാ​യി കു​വൈ​ത്തും. അ​ഞ്ചു​ത​വ​ണ അ​ദ്ദേ​ഹം കു​വൈ​ത്ത്​ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. ഉ​ത്ത​രേ​ന്ത്യ​യി​ലെ ദ​രി​ദ്ര ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​ര​വും വി​ദ്യാ​ഭ്യാ​സ​വും ഉ​യ​ർ​ത്താ​ൻ രൂ​പ​വ​ത്​​ക​രി​ച്ച വി​ഷ​ൻ 2016 പ​ദ്ധ​തി​യു​ടെ ധ​ന​സ​മാ​ഹ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ ര​ണ്ടു​ത​വ​ണ അ​ദ്ദേ​ഹം കു​വൈ​ത്തി​ലെ​ത്തി​യ​ത്. ഇ​ത്​ പി​ന്നീ​ട്​ വി​ഷ​ൻ 2026 പ​ദ്ധ​തി​യാ​യി പ​രി​ഷ്​​ക​രി​ച്ചു. പ​ദ്ധ​തി​യു​ടെ വ്യാ​പ്​​തി​യും ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യും ഫ​ല​സാ​ധ്യ​ത​ക​ളും മ​ന​സ്സി​ലാ​ക്കി​യ ​കു​വൈ​ത്തി​​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ന​ല്ല രീ​തി​യി​ൽ സ​ഹ​ക​രി​ച്ചു. മൂ​ന്നു​ത​വ​ണ വ​ന്ന​ത്​ പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കാ​യി​രു​ന്നു.

ഒ​രി​ക്ക​ൽ ഇ​ട​പെ​ട്ട​വ​ർ​ക്ക്​ പി​ന്നീ​ട്​ മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത സ്​​നേ​ഹം തു​ളു​മ്പു​ന്ന സൗ​മ്യ സ്വ​ഭാ​വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​െൻറ​ത്. നി​ല​പാ​ടു​ക​ളി​ലെ കാ​ർ​ക്ക​ശ്യ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മെ​ല്ലാം അ​താ​വ​ശ്യ​പ്പെ​ടു​ന്ന സ​ന്ദ​ർ​ഭ​ത്തി​ലാ​ണ്. അ​ല്ലാ​ത്ത​പ്പോ​ൾ എ​ളി​മ​യും ലാ​ളി​ത്യ​വും നി​റ​ഞ്ഞ പെ​രു​മാ​റ്റം. ത​ന്നോ​ടാ​ണ്​ ഇൗ ​മ​നു​ഷ്യ​ന്​ ഏ​റ്റ​വും അ​ധി​കം സ്​​നേ​ഹ​മെ​ന്ന്​ ഒാ​രോ​രു​ത്ത​ർ​ക്കും തോ​ന്നും. വി​യോ​ഗ​വാ​ർ​ത്ത അ​റി​ഞ്ഞ​ത്​ മു​ത​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​നു​ശോ​ച​ന​ക്കു​റി​പ്പു​ക​ളു​ടെ പ്ര​വാ​ഹ​മാ​ണ്. സ്​​നേ​ഹ​ത്തി​ന​പ്പു​റം സ​മൂ​ഹ​ത്തി​ന്​ അ​ദ്ദേ​ഹം ബാ​ക്കി​വെ​ച്ച ന​ന്മ​യു​ടെ​യും ത​ണ​ൽ തു​ട​രു​ന്ന സം​രം​ഭ​ങ്ങ​ൾ​ക്കും സം​വി​ധാ​ന​ങ്ങ​ൾ​ക്കും മൂ​ല്യ​ങ്ങ​ൾ​ക്കു​മു​ള്ള ന​ന്ദി പ്ര​ക​ട​ന​മാ​ണ്​ ജ​ന​ങ്ങ​ളു​ടെ കു​റി​പ്പു​ക​ളി​ൽ​ തെ​ളി​യു​ന്ന​ത്.

വി​ഷ​ൻ 2016​െൻ​റ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി 2000ത്തി​ൽ കു​വൈ​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​യ ബി​സി​ന​സ്​ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ ഉ​ർ​ദു​വി​ലും ഇം​ഗ്ലീ​ഷി​ലും സം​സാ​രി​ച്ചു. സി​ദ്ദീ​ഖ്​ ഹ​സ​നെ അ​വ​രി​ൽ പ​ല​രും ആ​ദ്യ​മാ​യി കാ​ണു​ക​യാ​യി​രു​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹം ത​ങ്ങ​ളു​ടെ ദ​രി​ദ്ര​മാ​യ നാ​ടു​ക​ളി​ൽ തു​ട​ങ്ങി​വെ​ച്ച വി​ദ്യാ​ഭ്യാ​സ വി​ക​സ​ന സം​രം​ഭ​ങ്ങ​ൾ അ​വ​ർ​ക്ക്​ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു.

ഉ​ത്ത​രേ​ന്ത്യ​യി​ൽ റി​ക്ഷ വ​ലി​ച്ച്​ ചു​മ​ച്ച്​ തു​പ്പു​ന്ന മ​നു​ഷ്യ​ർ​ക്ക്​ മാ​ന്യ​മാ​യ ജീ​വി​ത​വും അ​വ​രു​ടെ മ​ക്ക​ൾ​ക്ക്​ ന​ല്ലൊ​രു ഭാ​വി​യും ഉ​ണ്ടാ​ക്കി​ന​ൽ​കാ​ൻ ഒാ​ടി​ന​ട​ക്കു​ക​യാ​യി​രു​ന്നു​വ​​ല്ലോ സി​ദ്ദീ​ഖ്​ ഹ​സ​ൻ. ആ ​വ​ലി​യ സ്വ​പ്​​ന​ങ്ങ​ൾ​ക്കു​ പി​ന്നി​ൽ ഇൗ ​ചെ​റി​യ മ​നു​ഷ്യ​നാ​ണെ​ന്ന​ത്​ അ​വ​രെ അ​ത്ഭു​ത​പ്പെ​ടു​ത്തി. അ​നു​ശോ​ച​ന​ക്കു​റി​പ്പു​ക​ളി​ലെ വാ​ച​ക​ങ്ങ​ൾ എ​ത്ര​ശ​രി ''ഉൗ​ട്ടാ​ൻ ന​ട​ന്ന്​ ഉ​ണ്ണാ​ൻ മ​റ​ന്നൊ​രു മ​നു​ഷ്യ​ൻ'​'.

കെ.​കെ.​എം.​എ

കു​വൈ​ത്ത്​ സി​റ്റി: ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി മു​ൻ അ​സി​സ്​​റ്റ​ൻ​റ്​ അ​മീ​ർ പ്ര​ഫ. കെ.​എ. സി​ദ്ദീ​ഖ് ഹ​സ​െൻറ വേ​ർ​പാ​ടി​ൽ കെ.​കെ.​എം.​എ അ​നു​ശോ​ച​നം അ​റി​യി​ച്ചു. പാ​വ​പ്പെ​ട്ട​വ​രു​ടെ ജീ​വി​തം പ്ര​യാ​സ​ര​ഹി​ത​മാ​ക്കാ​നും ന​ല്ല സ​മൂ​ഹ​ത്തെ ഉ​ണ്ടാ​ക്കാ​നും നി​ര​ന്ത​രം ചി​ന്തി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്​​ത ഉ​ത്ത​മ മ​നു​ഷ്യ​സ്നേ​ഹി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ദ്ദേ​ഹ​ത്തി​െൻറ വി​യോ​ഗ​ത്തി​ൽ സ​മൂ​ഹ​ത്തി​നു​ണ്ടാ​യ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി കെ.​കെ.​എം.​എ അ​റി​യി​ച്ചു.

അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് പ്ര​ത്യാ​ശ ന​ൽ​കി​യ നേ​താ​വ് –കെ.​െ​എ.​ജി

കു​വൈ​ത്ത് സി​റ്റി: അ​വ​ഗ​ണി​ക്ക​പ്പെ​ട്ട പി​ന്നാ​ക്ക ന്യൂ​ന​പ​ക്ഷ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ജീ​വി​ത​ത്തി​ൽ പ്ര​ത്യാ​ശ​യും പ്ര​തീ​ക്ഷ​യും ന​ൽ​കി അ​വ​രെ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ അ​തു​ല്യ​നാ​യ നേ​താ​വാ​യി​രു​ന്നു പ്ര​ഫ​സ​ർ സി​ദ്ദീ​ഖ് ഹ​സ​നെ​ന്ന് കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് കു​വൈ​ത്ത് കേ​ന്ദ്ര കൂ​ടി​യാ​ലോ​ച​ന സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ ദു​രി​ത ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ​ക്കാ​യി ബൃ​ഹ​ത്താ​യ സേ​വ​ന​പ​ദ്ധ​തി​ക​ൾ​ക്ക് അ​ദ്ദേ​ഹം തു​ട​ക്കം കു​റി​ച്ചു. ഒ​ട്ട​ന​വ​ധി സാ​മൂ​ഹി​ക സേ​വ​ന സം​രം​ഭ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ജീ​വി​ത​ത്തി​െൻറ സ​മ​സ്‌​ത മേ​ഖ​ല​ക​ളി​ലും ഇ​സ്‌​ലാ​മി​െൻറ മാ​ന​വി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യും ചെ​യ്​​ത നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​മൂ​ഹി​ക രാ​ഷ്​​ട്രീ​യ വി​ഷ​യ​ങ്ങ​ളി​ൽ ധീ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ അ​ദ്ദേ​ഹം സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​മാ​യും സ്‌​നേ​ഹ​വും സൗ​ഹൃ​ദ​വും കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​െൻറ വി​യോ​ഗം ഇ​സ്‌​ലാ​മി​ക പ്ര​സ്ഥാ​ന​ത്തി​നും പൊ​തു​സ​മൂ​ഹ​ത്തി​നും തീ​രാ​ന​ഷ്‌​ട​മാ​ണെ​ന്ന്​ കെ.​െ​എ.​ജി അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി‌.

എം.​ഇ.​എ​സ്​ കു​വൈ​ത്ത്​

കു​വൈ​ത്ത്​ സി​റ്റി: ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി മു​ൻ അ​ഖി​ലേ​ന്ത്യ ഉ​പാ​ധ്യ​ക്ഷ​നും കേ​ര​ള മു​ൻ അ​മീ​റും മാ​ധ്യ​മം മു​ൻ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന പ്ര​ഫ. കെ.​എ. സി​ദ്ദീ​ഖ്​ ഹ​സ​െൻറ നി​ര്യാ​ണ​ത്തി​ൽ എം.​ഇ.​എ​സ് കു​വൈ​ത്ത്​ അ​നു​ശോ​ചി​ച്ചു. ഇ​ന്ത്യ​യി​ലെ സാ​മൂ​ഹി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ പി​ന്നാ​ക്കം നി​ല്‍ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ പു​രോ​ഗ​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം എ​ഴു​ത്തു​കാ​ര​ൻ, ഇ​സ്‌​ലാ​മി​ക പ​ണ്ഡി​ത​ന്‍, വാ​ഗ്മി, സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ൻ എ​ന്നീ​നി​ല​ക​ളി​ൽ സ​മൂ​ഹ​ത്തി​നു​വേ​ണ്ടി ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച ഒ​രു മ​ഹ​ദ്​​വ്യ​ക്തി​ത്വ​മാ​യി​രു​ന്നു. അ​ദ്ദേ​ഹം നേ​തൃ​ത്വം​കൊ​ടു​ത്ത വി​ഷ​ൻ 2026 കേ​ര​ള​ത്തി​നു പു​റ​ത്ത്​ താ​മ​സി​ക്കു​ന്ന പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​ക്കി​യ പു​രോ​ഗ​തി​ക​ൾ എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. അ​ദ്ദേ​ഹ​ത്തി​െൻറ വി​യോ​ഗം മു​സ്​​ലിം സ​മു​ദാ​യ​ത്തി​നും പൊ​തു​സ​മൂ​ഹ​ത്തി​നും നി​ക​ത്താ​ൻ പ​റ്റാ​ത്ത ന​ഷ്​​ടം ത​ന്നെ​യാ​ണെ​ന്ന്​ എം.​ഇ.​എ​സ്​ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Show Full Article
TAGS:Prof. Siddiqui 
Next Story