പ്രൊഡക്ടിവ് ഫാമിലി എക്സിബിഷന് തുടക്കം
text_fieldsപ്രൊഡക്ടിവ് ഫാമിലി എക്സിബിഷനിൽനിന്ന്
കുവൈത്ത് സിറ്റി: ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ എംപവർമെന്റ് ഓഫ് വിമൻ ആൻഡ് കപ്പാസിറ്റി ബിൽഡിങ്ങിന്റെ ആഭിമുഖ്യത്തിൽ പ്രൊഡക്ടിവ് ഫാമിലി എക്സിബിഷന് തുടക്കം. രണ്ടുദിവസം നീളുന്ന എക്സിബിഷനിൽ സ്ത്രീകൾ നിർമിച്ച നിരവധി വസ്തുക്കളുടെ പ്രദർശനവും വിൽപനയും ഉണ്ട്. സ്വയം ആശ്രയിക്കുന്നവരാക്കി കുടുംബങ്ങളെ മാറ്റുന്നതിന്റെ ഭാഗമായാണ് എക്സിബിഷനെന്ന് കുവൈത്ത് ഫെഡറേഷൻ ഓഫ് വിമൻസ് അസോസിയേഷൻസ് പ്രസിഡന്റ് ശൈഖ ഫാദിയ സാദ് അൽ അബ്ദുല്ല അസ്സബാഹ് പറഞ്ഞു.
ഉൽപാദനക്ഷമതയുള്ള കുവൈത്ത് വനിതകളുടെ പങ്ക് എടുത്തുകാണിക്കാൻ ഇതുവഴി ലക്ഷ്യമിടുന്നു. കുടുംബങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കാൻ ദേശീയ ഉൽപന്നങ്ങളെ പിന്തുണക്കലും ചെറുകിട പദ്ധതികൾക്ക് പിന്തുണ നൽകേണ്ടതും അവർ ഉണർത്തി. കുടുംബങ്ങളുടെ ജീവിതനിലവാരം വികസിപ്പിക്കുന്നതിനും അവരുടെ പങ്ക് മെച്ചപ്പെടുത്തുന്നതിനുമുള്ള സംരംഭങ്ങൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

