പ്രൊഡക്ട് ലോഞ്ചിങും ഇഫ്താർ മീറ്റും
text_fieldsഅൽ മബ്റൂക് ഇന്റർനാഷനൽ സെൻട്രൽ മാർക്കറ്റ് കമ്പനിയുടെ പുതിയ പ്രൊഡക്ട് പുറത്തിറക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഹോൾസെയിൽ ഫൂഡ് മാർക്കറ്റിങ് കമ്പനിയായ അൽ മബ്റൂക് ഇന്റർനാഷനൽ സെൻട്രൽ മാർക്കറ്റ് കമ്പനിയുടെ പുതിയ പ്രൊഡക്ട് ലോഞ്ചിങും ഇഫ്താർ മീറ്റും അബ്ബാസിയ കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റിൽ നടന്നു. മാനേജിങ് പാർട്ണർമാരായ ഹാറൂൺ റഷീദ്, സുലൈമാൻ മാർളി, ഹക്കീം അബ്ദുല്ല വലിയ വളപ്പിൽ, അബ്ദുൽ മജീദ് എന്നിവരും കുവൈത്തിലെ വിവിധ മേഖലയിലുള്ളവരും പങ്കെടുത്തു. റസ്റ്റാറന്റുകൾക്കും ഗ്രോസറികൾക്കും ആവശ്യമായ വയനാടൻ കൈമ റൈസ്, ജീരകശാല റൈസ്, സുഗന്ധവ്യഞ്ജനങ്ങൾ, നട്സ്, പയർവർഗങ്ങൾ മുതലായവ കമ്പനിയുടെ പുതിയ പ്രീമിയം ബ്രാൻഡായ ഫിർദൗസ് എന്ന പേരിൽ ഹോൾസെയിൽ നിരക്കിൽ ലഭിക്കും. ശുവൈഖ്, ഫഹാഹീൽ, ജഹ്റ, മുബാറകിയ ഔട് ലെറ്റുകളിൽ ഇവ ലഭ്യമാണെന്ന് കമ്പനി കമേഴ്സ്യൽ മാനേജർ സുലൈമാൻ മാർളി അറിയിച്ചു.

