നിറം ചിത്രരചന മത്സര വിജയികൾക്ക് സമ്മാനം നൽകി
text_fieldsകല (ആർട്ട്) കുവൈത്ത് ‘നിറം’ ചിത്രരചന മത്സര വിജയികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജിനൊപ്പം
കുവൈത്ത് സിറ്റി: ശിശുദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി കല (ആർട്ട്) കുവൈത്ത് അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ച് സംഘടിപ്പിച്ച 'നിറം' ചിത്രരചന മത്സര വിജയികൾക്ക് സമ്മാനം നൽകി.
ഇന്ത്യൻ അംബാസഡർ സിബി ജോർജ് സമ്മാന വിതരണം നടത്തി. ഈ വർഷം 24 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 2800ൽ പരം കുട്ടികൾ പങ്കെടുത്തിരുന്നു. ഓവേറാൾ ചാമ്പ്യൻഷിപ് നേടിയ ഭാരതീയ വിദ്യാഭവൻ അബ്ബാസിയക്ക് വേണ്ടി പ്രിൻസിപ്പൽ ടി.എച്ച്. പ്രേംകുമാറും രണ്ടാം സ്ഥാനം നേടിയ ഫഹാഹീൽ അൽ വതനീ ഇന്ത്യൻ പ്രൈവത്ത് സ്കൂളിന് വേണ്ടി ആർട്ട് ടീച്ചർ നാഗേശ്വര റാവുവും മൂന്നാം സ്ഥാനം നേടിയ ലേണേഴ്സ് ഓൺ അക്കാദമിക്ക് വേണ്ടി ആർട്ട് ടീച്ചർ ശശി കൃഷ്ണനും ഫലകങ്ങൾ സ്വീകരിച്ചു.
കല (ആർട്ട്) കുവൈത്ത് സ്ഥാപകാംഗം സി. ഭാസ്കരെൻറ സ്മരണക്കായി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളിനായി ഏർപ്പെടുത്തിയ പുരസ്കാരം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിന് വേണ്ടി ആർട്ട് ടീച്ചർ ടി. രവീന്ദ്രൻ ഏറ്റുവാങ്ങി. വിധികർത്താക്കളായ ശശികൃഷ്ണൻ, ജോൺ മാവേലിക്കര, സുനിൽ കുളനട, രജീഷ് സുദിന എന്നിവരെയും ആദരിച്ചു.
വിവിധ ഗ്രൂപ്പുകളിലായി അദ്വിക് നായക്, ആബെൽ അലക്സ്, നിവേത ജിജു, റീഡ ഷിമാസ് ഹുഡ, ഷാഹുൽ ഹമീദീൻ തംസുദ്ദീൻ എന്നിവർ ഒന്നാം സമ്മാനവും ബേസിൽ ജോജി, അദ്വീത അരവിന്ദൻ, മൃദുല രവീന്ദ്രൻ, ആൽഡിൻ ബിനോയ്, യൂനിസ് ഡിൻജെൻ, മരിയൽ ജെറാൾഡ് എന്നിവർ രണ്ടാം സമ്മാനവും പഥിക് ജിഗ്നേഷ്, ഡിയോൺ ജെയ്സൺ, അകെയ്ൻ മിൻസുക, സാധന സെന്തിൽനാഥൻ, സിദ്ധാർഥ് കെ. വിനോദ്, എയ്ഞ്ചൽ മേരി തോമസ്, സാന്ദ്ര സിബിച്ചൻ, നഫീസത്ത് റവാൻ എന്നിവർ മൂന്നാം സമ്മാനവും നേടി.
കല (ആർട്ട്) കുവൈത്ത് പ്രസിഡൻറ് വി.പി. മുകേഷ്, ജനറൽ സെക്രട്ടറി ശിവകുമാർ, നിറം ജനറൽ കൺവീനർ ജെയ്സൺ ജോസഫ്, ട്രഷറർ ഹസ്സൻകോയ, വൈസ് പ്രസിഡൻറ് അമ്പിളി രാഗേഷ്, പ്രവർത്തകസമിതി അംഗങ്ങളായ സുനിൽ കുമാർ, രാഗേഷ് പറമ്പത്ത്, അഷ്റഫ് വിതുര എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

