ലുലു ഹൈപ്പർ മാർക്കറ്റ് വൗച്ചർ പ്രമോഷൻ വിജയികൾക്ക് സമ്മാനം
text_fieldsലുലു ഹൈപ്പർ മാർക്കറ്റ് വൗച്ചർ പ്രമോഷൻ വിജയികൾക്ക് സമ്മാനം നൽകുന്നു
കുവൈത്ത് സിറ്റി: ഹല ഫെബ്രുവരി ആഘോഷ ഭാഗമായി റീട്ടെയിൽ പ്രമുഖരായ ലുലു ഹൈപ്പർ മാർക്കറ്റ് നടത്തിയ വൗച്ചർ പ്രമോഷൻ വിജയികൾക്ക് സമ്മാന വിതരണം നടത്തി. 131 ഭാഗ്യശാലികൾക്ക് മൊത്തം 15,000 ദീനാർ മൂല്യമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഫെബ്രുവരി മൂന്നു മുതൽ മാർച്ച് 19 വരെ നടന്ന വൗച്ചർ പ്രമോഷൻ വിജയികളെ മാർച്ച് 28ന് വാണിജ്യ മന്ത്രാലയത്തിൽ നടന്ന ഇലക്ട്രോണിക് സമ്മാന നറുക്കെടുപ്പിലൂടെയാണ് കണ്ടെത്തിയത്.
പ്രമോഷൻ കാലയളവിൽ അഞ്ച് ദീനാറിന് മുകളിൽ പർച്ചേഴ്സ് നടത്തിയവരിൽനിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. ഒന്നാം സമ്മാനമായ 1,000 ദീനാർ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറുകൾ മൂന്ന് വിജയികൾക്ക് നൽകി. രണ്ടാം സമ്മാനമായി 500 ദീനാർ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറുകൾ ആറുപേർക്ക് നൽകി. 61 പേർക്ക് 100 ദീനാറിന്റെ ഗിഫ്റ്റ് വൗച്ചർ സമ്മാനിച്ചു.
61 പേർക്ക് 50 ദീനാറിന്റെ ഗിഫ്റ്റ് വൗച്ചറുകളും നൽകി. ലുലു അൽറായ് ഔട്ട്ലെറ്റിൽ നടന്ന സമ്മാനദാന ചടങ്ങിൽ ലുലു മാനേജ്മെൻറ് പ്രതിനിധികളും അഭ്യുദയകാംക്ഷികളും ഉപഭോക്താക്കളും സംബന്ധിച്ചു.
കുവൈത്ത് ദേശീയദിനം, വിമോചനദിനം എന്നിവയോടനുബന്ധിച്ചാണ് ഒരുമാസം നീളുന്ന ഹല ഉത്സവം സംഘടിപ്പിച്ചത്. ഇതിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ഗിഫ്റ്റ് വൗച്ചർ പ്രമോഷൻ.

