ഒലിവ് റീെട്ടയിൽ ഗ്രൂപ് നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനം നൽകി
text_fieldsഒലിവ് റീെട്ടയിൽ ഗ്രൂപ് അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനം നൽകുന്നു
കുവൈത്ത് സിറ്റി: ഒലിവ് റീെട്ടയിൽ ഗ്രൂപ് അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനം നൽകി.
വ്യാഴാഴ്ച വൈകീട്ട് ആറിന് ജലീബ് ഒലിവ് ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ റീജനൽ ഡയറക്ടർ അബ്ദുൽ കരീം, റീെട്ടയിൽ ജനറൽ മാനേജർ മുഹമ്മദ് ബാബു, ഒാപറേഷൻസ് ആൻഡ് പർച്ചേസ് മാനേജർ ഷാനവാസ്, ഫിനാൻസ് ഹെഡ് അബ്ദുസ്സലാം, സാൻഫോഡ് ഗ്രൂപ് കൺട്രി മാനേജർ റഹീസ്, സാൻഫോഡ് മാനേജ്മെൻറ് പ്രതിനിധി ബഷീർ, എച്ച്.ആർ മാനേജർ സുമന്ത് എബനേസർ തുടങ്ങിയവർ സംബന്ധിച്ചു.
മെഗാ വിന്നറായ പ്രസന്നകുമാറിന് െഎഫോൺ 12, തോഷിബ ആൻഡ്രോയ്ഡ് ടി.വി, തോഷിബ 7 കെ.ജി വാഷിങ് മെഷീൻ, 75 ദീനാർ ഗിഫ്റ്റ് വൗച്ചർ എന്നിവ സമ്മാനിച്ചു. മറ്റ് 33 വിജയികൾക്ക് 75 ദീനാറിെൻറ ഷോപ്പിങ് ഗിഫ്റ്റ് വൗച്ചർ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

