Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘നി​റം-2025’...

‘നി​റം-2025’ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണംചെ​യ്തു

text_fields
bookmark_border
‘നി​റം-2025’ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണംചെ​യ്തു
cancel
camera_alt

ക​ല(​ആ​ർ​ട്ട്) ചി​ത്ര​ര​ച​ന മ​ത്സ​രവി​ജ​യി​ക​ൾ സ​മ്മാ​ന​ങ്ങ​ളു​മാ​യി

കു​വൈ​ത്ത് സി​റ്റി: ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ക​ല(​ആ​ർ​ട്ട്) സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​ത്ത് കി​ഡ്നി ട്രാ​ൻ​സ്പ്ലാ​ന​റ്റേ​ഷ​ൻ സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് ഡോ.​മു​സ്ത​ഫ അ​ൽ മൊ​സാ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല (ആ​ർ​ട്ട്) പ്ര​സി​ഡ​ന്റ് ശി​വ​കു​മാ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ജി​യാ​ഷ്‌ അ​ബ്ദു​ൽ ക​രീം പ്രോ​ഗ്രാം റി​പ്പോ​ർ​ട്ടും ആ​ർ​ട്ടി​സ്റ്റ് ശ​ശി​കൃ​ഷ്ണ​ൻ മൂ​ല്യ​നി​ർ​ണ​യ വി​ശ​ക​ല​ന​വും നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഗം​ഗാ​ധ​ർ ശീ​ർ​ഷാ​ദ്, അ​ൽ-​മു​ല്ല എ​ക്സ്ചേ​ഞ്ച് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ബേ​സി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​ല (ആ​ർ​ട്ട്) ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് വ​ർ​ഗീ​സ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​നി​യ​ൻ​കു​ഞ്ഞ് പാ​പ്പ​ച്ച​ൻ, നി​റം കോ​ഓ​ഡി​നേ​റ്റ​ർ മു​കേ​ഷ് വി. ​പി, ഓ​ർ​ഗ​നൈ​സി​ങ് ക​ൺ​വീ​ന​ർ ഷൈ​ജി​ത്ത് കെ, ​ക​ല(​ആ​ർ​ട്ട്) ഭാ​ര​വാ​ഹി​ക​ളാ​യ സു​നി​ൽ കു​മാ​ർ, രാ​കേ​ഷ്. പി.​ഡി, ജ്യോ​തി ശി​വ​കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ദ്ധ​രാ​യി​രു​ന്നു. ട്ര​ഷ​റ​ർ അ​ജി​ത് കു​മാ​ർ സ്വാ​ഗ​ത​വും ജോ​യ​ന്റ് ക​ൺ​വീ​ന​ർ സി​സി​ത ഗി​രീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

നി​റം ജ​ഡ്ജ​സ് മാ​രാ​യ ശ​ശി കൃ​ഷ്ണ​ൻ, സു​നി​ൽ കു​ള​ന​ട, ഹ​രി ചെ​ങ്ങ​ന്നൂ​ർ, വി​ഷ്ണു ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സോ​വ​നീ​ർ പ്ര​കാ​ശ​നം ഡോ. ​മു​സ്ത​ഫ അ​ൽ-​മൊ​സാ​വി നി​ർ​വ​ഹി​ച്ചു. സു​നി​ൽ കു​മാ​ർ, പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ പോ​കു​ന്ന പ്ര​മോ​ദ്, ബി​ന്ദു പ്ര​മോ​ദ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

2600ൽ ​അ​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ൾ​ക്കു പു​റ​മെ 59 പേ​ർ​ക്ക് മെ​റി​റ്റ് പ്രൈ​സും 171 പേ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും വി​ത​ര​ണം ചെ​യ്തു.

സ​മ്മാ​നാ​ർ​ഹ​ർ​ക്കെ​ല്ലാം സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​ഡ​ലും മെ​മ​ന്റോ​യും ഒ​ന്നാം സ​മ്മാ​ന​ർ​ഹ​ർ​ക്ക് മ​ല​ബാ​ർ ഗോ​ൾ​ഡി​ന്റെ സ്വ​ർ​ണ​നാ​ണ​യ​വും ന​ൽ​കി. അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​റി​ന്റെ സ്കൂ​ൾ ബാ​ഗും വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി.

വി​ജ​യി​ക​ൾ

ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്: ഒ​ന്നാം സ്ഥാ​നം- ഐ.​ഇ.​എ​സ്-​ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ (അ​ബ്ബാ​സി​യ), ര​ണ്ടാം സ്ഥാ​നം - ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ (സാ​ൽ​മി​യ), മൂ​ന്നാം സ്ഥാ​നം- ഫ​ഹാ​ഹീ​ൽ അ​ൽ വ​താ​നി ഇ​ന്ത്യ​ൻ പ്രൈ​വ​റ്റ് സ്കൂ​ൾ (അ​ഹ​മ്മ​ദി). സി.​ഭാ​സ്ക​ര​ൻ മെ​മ്മോ​റി​യ​ൽ ട്രോ​ഫി-​ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ ഖൈ​ത്താ​ൻ.

വി​വി​ധ ഗ്രൂ​പ്പു​ക​ളി​ലാ​യി ഒ​ന്നാം സ​മ്മാ​നം നേ​ടി​യ​വ​ർ: അ​ദ്വി​ക അ​ജി​ഷ്മോ​ഹ​ൻ, ഈ​സ എ​ൽ​സ സ​ന്തോ​ഷ്, എ​റി​ൻ എ​ലി​സ ജോ​സ​ഫ്, സ​ച്ചി​ൻ കോ​ലാ​ഞ്ചി, ജ​ലാ​ലു​ദ്ദീ​ൻ അ​ക്ബ​ർ, ര​ണ്ടാം സ​മ്മാ​നം കെ​യ്‌​ലി​ൻ എ​ലി​സ​ബ​ത്ത് അ​ഭി​ലാ​ഷ്, ഇ​വാ​ന ബ്രി​ജി​ത്ത് സ​ന്തോ​ഷ്, അ​ഡ്രി​യ സാ​റാ ഫി​ലി​പ്പ്, അ​ബി​യേ​ൽ ബോ​ബി മാ​ത്യു, റി​യാ​ന പി​ന്റോ, സു​ഹാ​ന ജ​ഗ​ത, ഡാ​നി​യ​ൽ സ​ഞ്ജു പോ​ൾ, ആ​ഫി​യ ഷെ​യ്ഖ്, നൈ​സ മ​റി​യം ജേ​ക്ക​ബ്, മൂ​ന്നാം സ​മ്മാ​നം മി​ഷി​ക ജോ​ഷി, അ​നൈ​റ പ​രേ​ഷ്, നി​ഹാ​രി​ക പ്ര​ജേ​ഷ്, അ​നി​ക അ​ജി​ഷ്, ദ​ക്ഷി​ത സി​ഫി​ൻ, ന​യ​ന മ​റി​യം ജി​ജി, ഡെ​ൽ​ന തെ​രേ​സ, ഗൗ​രി ലൈ​ജു, ദി​യ ഓ​സ്റ്റി​ൻ, സി​വ മം​നൂ​ൻ, ജോ​വാ​ന എ​ലി​സ​ബ​ത്ത് ടി​റ്റി.

ഓ​പ​ൺ കാ​ൻ​വാ​സ് പെ​യി​ന്റി​ങ്: ഒ​ന്നാം സ​മ്മാ​നം- മൃ​ഗം​ഗ ദാ​സ്, ര​ണ്ടാം സ​മ്മാ​നം - പ്രി​യ​ങ്ക കു​ൻ​വാ​ർ, ദി​വ്യ, മൂ​ന്നാം സ​മ്മാ​നം- പ്രി​യ അ​ജി​ഷ്, സു​ജ​യ് പു​സാ​ദ്ക​ർ. കെ.​സൂ​ര്യ പ്രി​യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Prizes distributed to the winners of ‘Niram-2025’
Next Story