സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധന അനുവദിക്കില്ല
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധന അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന് ത്രി ഡോ. ഹാമിദ് അൽ ആസിമി വ്യക്തമാക്കി. മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച നിര ക്കിൽ മാത്രമേ ട്യൂഷൻ ഫീസ് ഈടാക്കാവൂ എന്നും നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും മന് ത്രി മുന്നറിപ്പ് നൽകി. പാർലമെൻറിൽ ചോദ്യത്തിന് മറുപടിയായാണ് വിദ്യാഭ്യാസ^ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രാലയം അംഗീകരിച്ച ഫീസിന് പുറമെ ഏതെങ്കിലും പേരില്‍ സ്‌കൂള്‍ അധികൃതര്‍ പണം സ്വീകരിക്കാന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു. ഫീസ് വർധന വിലക്കി കഴിഞ്ഞ വർഷം മന്ത്രാലയം കൈക്കൊണ്ട തീരുമാനം പുതിയ അധ്യയന വർഷത്തിലും നിലനിൽക്കുന്നതാണ്. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന അറബ് സ്‌കൂളുകൾക്കും ദ്വിഭാഷ സ്‌കൂളുകൾക്കും ഇന്ത്യൻ, പാകിസ്താനി, ബ്രിട്ടീഷ്, ജർമൻ, ഫ്രഞ്ച് വിദ്യാലയങ്ങൾക്കും നിർദേശം ബാധകമാണ്.
ഇത്തരം സ്‌കൂളുകൾ ഫീസ് വർധിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സാമ്പത്തിക കാര്യ വകുപ്പിന് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. വകുപ്പ് പ്രതിനിധികൾ സ്‌കൂളുകളിൽ പതിവായി സന്ദർശനം നടത്തി വരുന്നുണ്ട്. നിശ്ചയിച്ച ഫീസ് നിരക്കിൽ കൂടുതലായി ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. പരാതികള്‍ മന്ത്രാലയത്തിന് ലഭിച്ചാല്‍ സ്കൂളിെൻറ അംഗീകാരംതന്നെ റദ്ദാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
