സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു
text_fieldsസർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള അൽ ബാർ മേഖലയിലെ സർക്കാർ ഭൂമി കൈയേറി നിർമിച്ച സ്വകാര്യ റിസർവുകൾ നീക്കം ചെയ്തതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. വഫ്ര ഫാം റോഡിന് സമീപമുള്ള കാലിത്തീറ്റ മാർക്കറ്റ് നിയുക്ത സംഘം പൊളിച്ചുമാറ്റിയെന്ന് അഹമ്മദി മുനിസിപ്പാലിറ്റിയിലെ കുറ്റകൃത്യ വിഭാഗം മേധാവി മജീദ് അൽ മുതൈരി ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. പരിശോധ കാമ്പയിനുകൾ തുടരും. എല്ലാതരം കൈയേറ്റങ്ങളും നീക്കം ചെയ്യും. നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കും. അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യുന്നതിനുമുമ്പ് നിയമലംഘകർക്ക് മുന്നറിയിപ്പ് നൽകും. ഫീൽഡ് ടീമുകളുമായി സഹകരിക്കാനും അധികൃതർ ആവശ്യപ്പെട്ടു.

