സ്വകാര്യ സ്ഥാപനങ്ങള്‍ തൊഴിലാളി വിവരങ്ങള്‍ 'ആശൽ' ആപ്ലിക്കേഷനിൽ നൽകണം
text_fieldsപ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 'ആശൽ' ആപ്ലിക്കേഷന്‍ വഴി പങ്ക് വെക്കണം. ജീവനക്കാരുടെ ദൈനംദിന ജോലി സമയം, വിശ്രമ കാലയളവുകള്‍, ആഴ്ചതോറുമുള്ള വിശ്രമ ദിനങ്ങള്‍, ഔദ്യോഗിക അവധിദിനങ്ങള്‍ എന്നിവയെ സംബന്ധിച്ച വിവരമാണ് നല്‍കേണ്ടത്. നവംബർ ഒന്നു മുതല്‍ പുതിയ നിയമം നടപ്പിലാകുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
'ആശൽ' ആപ്പില്‍ സമര്‍പ്പിച്ച ഡാറ്റ ഇന്‍സ്പെക്ടര്‍മാര്‍ക്ക് പരിശോധനക്കും തുടര്‍നടപടികള്‍ക്കും ഔദ്യോഗിക രേഖയായി പരിഗണിക്കുമെന്നും അതോറിറ്റി അറിയിച്ചു. ഇത്തരം വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ ഉടന്‍ തന്നെ അതോറിറ്റിയെ അറിയിക്കണം. അംഗീകരിച്ച ജോലിസമയ പട്ടിക ജീവനക്കാരുടെ റഫറൻസിനായി ജോലിസ്ഥലത്ത് പ്രദര്‍ശിപ്പിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഫയൽ സസ്പെൻഷൻ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

