കുവൈത്തിൽ സ്വകാര്യ ക്ലിനിക്കുകൾ അടക്കാൻ നിർദേശം
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്തിൽ സ്വകാര്യ മേഖലയിലെ ആശുപത്രികളൊഴികെയുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളും ക്ലിനിക്കുകളും അടച്ചുപൂട്ടാൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.
വലിയ ആശുപത്രികൾക്ക് മാത്രം പരിമിതമായ തോതിൽ പ്രവർത്തിക്കാൻ അനുമതിയുണ്ട്. വലിയ ആശുപത്രികളിൽ സാധാരണ ശസ്ത്രക്രിയ നിർത്തിവെക്കാനും അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്താനും നിർദേശിച്ചു. സ്വകാര്യ ആശുപത്രികൾ ഒ.പി 50 ശതമാനത്തിലേക്ക് കുറക്കണം. പരിശോധനക്കെത്തുന്നവർ കൂടിക്കലർന്ന് ഇരിക്കാതിരിക്കാൻ ക്രമീകരണം ഏർപ്പെടുത്തണം.
അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ മുൻകൂട്ടി അനുമതിയില്ലാത്ത വരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കരുത്. ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ മെഡിക്കൽ സേവന കാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിയാണ് എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളും സ്വകാര്യ ക്ലിനിക്കുകളും അടച്ചുപൂട്ടാനും സ്വകാര്യ മേഖലയിലെ ആശുപത്രികളോട് കർശന നിയന്ത്രണങ്ങളേർപ്പെടുത്താനും ആവശ്യപ്പെട്ട് നിർദേശം നൽകിയത്. ഞായറാഴ്ച മുതലാണ് നിർദേശത്തിന് പ്രാബല്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
