തടവുകാരുടെ പുനരധിവാസ പദ്ധതി കോവിഡ് കാലം കഴിഞ്ഞാൽ സജീവമാക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ജയിൽ അന്തേവാസികളുടെ പുനരധിവാസത്തിന് സർക്കാർ തയാറാക്കിയ പദ്ധതി കോവിഡ് പ്രതിസന്ധികാലം കഴിഞ്ഞാൽ സജീവമാക്കും. റീഹാബിലിറ്റേഷൻ സെൻററിെൻറ കീഴിൽ നടത്തിയിരുന്ന വിവിധ പരിശീലന പരിപാടികൾ കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ തുടങ്ങിയ കമ്പ്യൂട്ടർ പരിശീലനം കോവിഡിനെ തുടർന്ന് ഇൗ വർഷം മാർച്ചിലാണ് നിർത്തിവെച്ചത്. 150ഒാളം പുരുഷ, വനിത തടവുകാർ പരിശീലനപരിപാടിയിൽ പെങ്കടുത്തു.
ഒാപറേറ്റിങ് സിസ്റ്റം, ഇൻറർനെറ്റ്, വേർഡ്, എക്സൽ, പവർപോയൻറ് തുടങ്ങി തൊഴിലിന് സഹായിക്കുന്ന അടിസ്ഥാന കമ്പ്യൂട്ടർ വിദ്യാഭ്യാസമാണ് നൽകുന്നത്. തടവുകാർ പാഠങ്ങൾ മനസ്സിലാക്കുന്നതിൽ മിടുക്ക് കാണിക്കുന്നതായാണ് റിപ്പോർട്ട്. ചെറിയ ഒാഫിസ് ജോലികൾ ചെയ്യാനാവശ്യമായ പ്രാപ്തി നേരേത്ത കമ്പ്യൂട്ടർ വിദ്യാഭ്യാസമില്ലാത്തവർപോലും സ്വായത്തമാക്കി. തൊഴിൽ പരിശീലനവും സ്വഭാവ സംസ്കരണത്തിനുള്ള ക്ലാസുകളും നൽകി നല്ല രീതിയിൽ ഭാവിജീവിതം നയിക്കാൻ പ്രാപ്തരാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മറ്റു പല തൊഴിലുകളും തടവുകാർക്ക് പഠിപ്പിക്കുന്നത് അധികൃതർ ആലോചിക്കുന്നതായി പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു.

