Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​രി​ഷ്കാ​ര​ങ്ങ​ളി​ൽ...

പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക -കി​രീ​ടാ​വ​കാ​ശി

text_fields
bookmark_border
പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക -കി​രീ​ടാ​വ​കാ​ശി
cancel
camera_alt

കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ദേ​ശീ​യ

അ​സം​ബ്ലി​യി​ൽ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: സ​മ്പ​ന്ന​മാ​യ ഭാ​വി കൈ​വ​രി​ക്കാ​നു​ള്ള പൗ​ര​ന്മാ​രു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ദേ​ശീ​യ അ​സം​ബ്ലി അം​ഗ​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.

അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​മൃ​ദ്ധ​മാ​യ ഭാ​വി കൈ​വ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ ന​മ്മ​ൾ ഒ​രു പു​തി​യ​ഘ​ട്ട​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണ്. ഈ ​സ​മ​യ​ത്ത് എം.​പി​മാ​ർ പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നും 17ാം ദേ​ശീ​യ അ​സം​ബ്ലി​യു​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു.

സം​ഘ​ർ​ഷ​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​മ​യം പാ​ഴാ​ക്കു​ക​യും നേ​ട്ട​ങ്ങ​ൾ​ക്ക് ത​ട​സ്സം സൃ​ഷ്ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് സം​ഭ​വി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി സ​ർ​ക്കാ​റു​മാ​യി സ​ഹ​ക​ര​ണം സ​ജീ​വ​മാ​ക്കാ​നും കി​രീ​ടാ​വ​കാ​ശി എം.​പി​മാ​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

ജ​നാ​ധി​പ​ത്യ സ​മ്പ്ര​ദാ​യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, പൗ​ര​ന്മാ​രു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ന് നി​യ​മ​നി​ർ​മാ​ണ പ​ങ്ക് സ​ജീ​വ​മാ​ക്കു​ക, ജ​നാ​ധി​പ​ത്യ​ത്തി​ന്റെ യ​ഥാ​ർ​ഥ സ​മ്പ്ര​ദാ​യം നി​ല​നി​ർ​ത്തു​ക എ​ന്നി​വ​യും ഉ​ണ​ർ​ത്തി. എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സാ​മൂ​ഹി​ക നീ​തി​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ശൈ​ഖ് ന​വാ​ഫ് പ​റ​ഞ്ഞു.

രാ​ജ്യ വി​ക​സ​ന​ത്തി​നും ദേ​ശീ​യ ഐ​ക്യം നി​ല​നി​ർ​ത്തു​ന്ന​തി​നും സം​ഭാ​വ​ന ന​ൽ​കാ​ൻ പൗ​ര​ന്മാ​രോ​ടും ശൈ​ഖ് ന​വാ​ഫ് ആ​ഹ്വാ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitPrince Sheikh Mishaal Al Ahmed Al Jabir Assabah
News Summary - Prince Sheikh Mishaal Al Ahmed Al Jabir Assabah- kuwait
Next Story