വിദേശകാര്യ മന്ത്രിക്ക് പ്രധാനമന്ത്രിയുടെ സ്വീകരണം
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹ് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തുന്നു
കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹ് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹിനെ വ്യാഴാഴ്ച സെയ്ഫ് പാലസിൽ സ്വീകരിച്ചു. വിദേശ നയതന്ത്ര ദൗത്യങ്ങളുടെ പുതിയ മേധാവികളെയും ചടങ്ങിൽ പരിചയപ്പെടുത്തി. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്, കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ-സബാഹ് എന്നിവരെ പ്രത്യേകം അഭിനന്ദിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.
അന്താരാഷ്ട്ര സമൂഹത്തിൽ കുവൈത്തിന്റെ വിശ്വാസ്യതയും ആദരവും പ്രതിഫലിപ്പിക്കുന്ന കുവൈത്തിന്റെ അതുല്യമായ നയതന്ത്ര ചരിത്രത്തിന്റെ തുടർച്ചയായാണ് ഈ തെരെഞ്ഞടുപ്പിനെ കാണുന്നതെന്ന് നയതന്ത്രജ്ഞരെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
കുവൈത്ത് പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റാനും അവരുടെ യാത്രയ്ക്കിടെ സാധ്യമായ തടസ്സങ്ങൾ നീക്കാനും കഴിയണം. ഔദ്യോഗിക ആശയവിനിമയ ചാനലുകൾ തുറക്കുന്നതിലൂടെ അംഗീകൃത രാജ്യങ്ങളിലെ കുവൈത്ത് പൗരന്മാരെ ചേർത്തിപിടിക്കാൻ തങ്ങളാൽ കഴിയുന്നത് ചെയ്യാൻ അദ്ദേഹം അവരോട് അഭ്യർഥിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന്റെ സമഗ്രതയും അഭിമാനകരമായ പദവിയും ചേർന്ന് കുവൈത്ത് വർഷങ്ങളായി രാഷ്ട്രീയ ലൈനിലൂടെ നേടിയ അന്താരാഷ്ട്ര വിശ്വാസ്യത നിലനിർത്തുന്നതിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു.
പുതിയ അംബാസഡർമാർ ബുധനാഴ്ച കിരീടാവകാശിയുടെ മുമ്പാകെ ഭരണഘടന പ്രതിജ്ഞ ചൊല്ലിക്കൊടുത്തുവെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ദിവാൻ അബ്ദുൽ അസീസ് അൽ ദഖീൽ, ദിവാൻ ശൈഖ് ഡോ. ബാസൽ ഹുമൂദ് അൽ-സബാഹ്, അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ധാരി അൽ-അജ്രാൻ എന്നിവരും പങ്കെടുത്തു.
വിദേശകാര്യമന്ത്രിക്കും നയതന്ത്രജ്ഞർക്കും പ്രധാനമന്ത്രി സെയ്ഫ് പാലസിൽ നൽകിയ സ്വീകരണത്തിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

