പ്രധാനമന്ത്രി ശുവൈഖ് തുറമുഖം സന്ദർശിച്ചു
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് ശുവൈഖ് തുറമുഖത്ത്
കുവൈത്ത് സിറ്റി: ഷുവൈഖ് തുറമുഖത്തിന്റെ പ്രവർത്തനം വിലയിരുത്തി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്.
പൊതുമരാമത്ത് മന്ത്രി നൂറ അൽ മഷാൻ, കുവൈത്ത് തുറമുഖ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഖാലിദ് സാലിം അബ്ദുൽ അസീസ് അസ്സബാഹ് എന്നിവരും പ്രധാനമന്ത്രികൊപ്പമുണ്ടായിരുന്നു. കണ്ടെയ്നർ ഏരിയ, ഡോക്കുകളിലെ വിവിധ പ്രവർത്തനങ്ങൾ, ഇറക്കുമതി, സ്റ്റ്യൂഡോറിങ് നടപടിക്രമങ്ങൾ, ചരക്ക് പ്രവാഹം എന്നിവയെക്കുറിച്ച് തുറമുഖ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു. അസാധാരണ സാഹചര്യത്തിലും തുറമുഖ പ്രവർത്തനം ഉറപ്പാക്കുന്ന തരത്തിൽ ഉയർന്ന കാര്യക്ഷമതയോടെ ദൗത്യങ്ങൾ നിർവഹിക്കുന്ന തുറമുഖ ജീവനക്കാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

